Global block

bissplus@gmail.com

Global Menu

ഇന്ത്യക്ക് തിരിച്ചടി; ലോക ബാങ്ക് പുറത്തുവിട്ട പട്ടികയിൽ അഞ്ചാം സ്ഥാനത്ത്

ഇന്ത്യയ്ക്ക് വൻ തിരിച്ചടി. സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിൽ ലോകബാങ്ക് തയ്യാറാക്കിയ പട്ടിക പുറത്തുവിട്ടു . 2017 ൽ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018 ലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ് ഇന്ത്യ മാറിയിരിക്കുന്നത്.

അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്ക് താഴെയാണ് ഇന്ത്യ. 2017 ൽ ഫ്രാൻസിനെ മറികടന്ന് ആറാംസ്ഥാനത്തായിരുന്നു ഇന്ത്യ. 2018 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വെറും 2.7 ട്രില്യൺ ഡോളറായിരുന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിയ്ക്ക്  20.5 ട്രില്യൺ ഡോളറാണ് ജിഡിപി. രണ്ടാമതുള്ള ചൈന 13.6 ട്രില്യൺ ഡോളറാണ് ജിഡിപി നേടിയത്. ജപ്പാൻ അഞ്ച് ട്രില്യണും, ജർമ്മനി നാല് ട്രില്യണും നേടി. ബ്രിട്ടനും ഫ്രാൻസും 2.8 ട്രില്യൺ ഡോളറിലേറെ ജിഡിപിയുമായി അഞ്ചും ആറും സ്ഥാനത്താണ്.

2.65 ട്രില്യൺ ഡോളറാണ് 2017 ൽ ഇന്ത്യയുടെ ഡിജിപി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. പക്ഷെ ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ഇപ്പോഴും ഇന്ത്യ തന്നെയാണ്.

Post your comments