Global block

bissplus@gmail.com

Global Menu

മല്ലന്‍മാര്‍ വേണ്ട, ആര്‍ബിഐയുടെ അധികാരത്തെ ഓര്‍മിപ്പിച്ച് മന്ത്രി

രാജ്യത്തെ ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ അധികാരത്തെ ഓര്‍മിപ്പിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ബാങ്കുകള്‍ വായ്പ തിരിച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും പാലിക്കണമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പരാതികള്‍ ലഭിച്ചാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം വിലക്കാനും ആര്‍ബിഐയ്ക്ക് കഴിയുമെന്നും മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.

പ്രധാനമായും വായ്പ തിരിച്ച് പിടിക്കാനായി മല്ലന്‍മാരെയോ ബൗണ്‍സേഴ്‌സിനെയോ നിയോഗിക്കാന്‍ ബാങ്കുള്‍ക്ക് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ബിഐയുടെ ഉത്തരവ് പ്രകാരം പൊലീസ് പരിശോധനയുടേയും മറ്റും കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ റിക്കവറി ഏജന്റുമാരെ നിയോഗിച്ച്് ജപ്തി നടപടികള്‍ നടപ്പാക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. 

Post your comments