Global block

bissplus@gmail.com

Global Menu

ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപ്ലവവുമായി ADDONx

എം.ടെക് പാസ്സായ വിദ്യാര്‍ത്ഥിനി ഏറെ ശ്രമിച്ചിട്ടും ആ രംഗത്ത് മനസ്സിനിണങ്ങിയ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പി.എസ്.സിയുടെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയെഴുതി പാസ്‌സായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, തന്നെക്കാള്‍ യോഗ്യത കുറഞ്ഞ സീനിയര്‍ ജീവനക്കാരുടെ പരിഹാസവും ചെറിയ തെറ്റുകള്‍ പോലും "ദേ എം.ടെക്കുകാരിയാ" ഇത്ര പോലും അറിയില്ല' എന്ന രീതിയിലുളള പെരുപ്പിച്ചുകാട്ടലും മനസ്സുതളര്‍ത്തി. എന്നാലും, സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ഒന്നുമാത്രം ഓര്‍ത്ത് കടിച്ചുപിടിച്ച് മുന്നോട്ടുപോകുന്നു. തന്റെ യോഗ്യതയനുസരിച്ച് ലഭിക്കേണ്ട മിനിമം ശമ്പളത്തിന്റെ മുന്നിലൊന്നു ശമ്പളം വാങ്ങിച്ച് അവര്‍ ജീവിതം തളളിനീക്കുകയാണ്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. കേരളത്തില്‍ കുറച്ചുനാളായി ഇത്തരത്തില്‍ വഴിതിരിഞ്ഞുപോകുന്ന എന്‍ജിനീയറിംഗ്/ഇതര ഉന്നത ബിരുദദാരികളേറെയാണ്. പി.എസ്.സി, ബാങ്ക് പരീക്ഷകള്‍ ഇവയൊക്കെയാണ് ലക്ഷങ്ങള്‍ മുടക്കി പഠിച്ച ഇത്തരക്കാര്‍ വന്നടിയുന്ന തട്ടകങ്ങള്‍. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും, ബിസിനസ്, തൊഴില്‍ രംഗങ്ങളുമെല്ലാം ഒരു കാലത്ത് കുറ്റമറ്റതായി മെനഞ്ഞെടുത്ത സര്‍വ്വകലാശാല കോഴ്‌സുകളെ ഉപയോഗശൂന്യവും അപ്രസക്തവും ആക്കിത്തീര്‍ക്കുന്നതാണ് കാരണം. ഒരു വിദ്യാര്‍ത്ഥി തന്റെ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുമ്പോഴേക്കും അതുവരെ അവന്‍ പഠിച്ചതിനും, അവന്‍ അഭിമുഖീകരിക്കുന്ന മാറിയ തൊഴില്‍ രീതികള്‍ക്കും അതിനാവശ്യമായ വൈദഗ്ധ്യത്തിനും ഇടയില്‍ അറിവിന്റെ ഒരു വിടവ് സൃഷ്ടിക്കപ്പെടുന്നു. ഈ വിടവ് അവന്‍ ആഗ്രഹിക്കുന്ന തരത്തിലുളള ജോലിക്ക് യോഗ്യനല്ലാതാക്കി തീര്‍ക്കുന്നു. അടിസ്ഥാന ബിരുദത്തിനൊപ്പം അപ്ടുഡേറ്റ് ആയ ഒരാളെയാണ് തൊഴിലുടമകള്‍ തിരയുന്നത്. അവര്‍ക്ക് അടിസ്ഥാനയോഗ്യത മാത്രമുളള ഒരാളെ, അയാള്‍ റാങ്ക് ജേതാവായാല്‍ കൂടി, വേണ്ട. ഇത് സൈബര്‍ യുഗത്തിന്റെ പ്രത്യേകതയാണ്. 

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി ലോകരാജ്യങ്ങളിലെ ഒരു തൊഴിലുടമയ്ക്കും മോശം അഭിപ്രായമില്ല. എന്നാല്‍, ഇവിടെ സര്‍വ്വകലാശാല ബിരുദം മാത്രം നേടി കേവലം തൊഴിലന്വേഷകരായി നടക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഇതര രാജ്യക്കാര്‍ മാത്രമല്ല നമ്മളും കണ്ണടച്ചു സമ്മതിക്കും. ഇത്തരത്തില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ ബാഹുല്യത്തിന് കാരണം നൈപുണ്യ വികസനമില്ലായ്മയാണ്. വിദേശ രാജ്യങ്ങളില്‍ തൊഴിലധിഷ്ഠിതവും നൈപുണ്യ വികസനവും അടിസ്ഥാനപെ്പടുത്തിയുള്ള പരിശീലനം ഒരാളെ ജോലി ചെയ്യാന്‍ സജ്ജനാക്കുന്നു. അടിസ്ഥാന യോഗ്യത മാത്രം വച്ച് ഒരു കമ്പനിയില്‍ ജോലിക്കെടുക്കുന്ന ആളെ കമ്പനിയുടെ രീതികള്‍ക്കനുസരിച്ച് പരിശീലിപ്പിക്കാന്‍ ധാരാളം പണവും സമയവും ചെലവഴിക്കേണ്ടി വരുന്നു. ഈ റിസ്‌കെടുക്കാന്‍ ഇപ്പോള്‍ പല സ്ഥാപനങ്ങളും തയ്യാറല്ല. ഇത്തരത്തില്‍ ഉദ്യോഗാര്‍ത്ഥിയും തൊഴില്‍നൈപുണ്യവും തമ്മിലുളള വിടവ് നികത്തുകയാണ് ആഡ്-ഓണ്‍ കോഴ്‌സുകളുടെ ലക്ഷ്യം. പത്താം ക്ലാസു പോലെ, പ്ലസ്ടു പോലെ ഡിഗ്രിയും ഒരു ടേണിംഗ് പോയിന്റാണ്. നിങ്ങളുടെ കരിയറിനെ ഏതു വഴിയിലേക്കു ദിശ മാറ്റണം എന്നു തീരുമാനിക്കേണ്ട നിര്‍ണ്ണായക ജംങ്ഷന്‍. അതുകൊണ്ടു തന്നെ ബിരുദത്തിന് മികവേകാന്‍ അതിനൊപ്പം മൂല്യ വര്‍ദ്ധിത കോഴ്‌സുകള്‍ കൂടിയേ തീരൂ. ഇത്തരത്തില്‍ സാധാരണ സര്‍വ്വകാശാല ഡിഗ്രിക്കൊപ്പം ചെയ്യുന്ന സര്‍ട്ടിഫൈഡ് ഹ്രസ്വകാല കോഴ്‌സുകളാണ് ആഡ്-ഓണ്‍ കോഴ്‌സുകള്‍. എല്ലാം ഓണ്‍ലൈനിലേക്ക് ചുവടുമാറ്റിയ അതിവേഗതയുടെ കാലത്താണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസസമ്പ്രദായവും ഏറെക്കുറെ ഓണ്‍ലൈന്‍ ആയിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ബിരുദത്തിനൊപ്പം ചെയ്യാവുന്ന മികച്ച തൊഴില്‍ സാധ്യതയുള്ള, കാലത്തിനും നിങ്ങളുടെ കോഴ്‌സിനുമിണങ്ങിയ ഹ്രസ്വകാല ഓണ്‍ലൈന്‍ സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ നിരവധിയാണ്. ഇവ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ഴ്‌സ് (MOOC) എന്ന് അറിയപ്പെടുന്നു. ഇത്തരത്തിലുളള തൊഴിലധിഷ്ഠിതവും മൂല്യവര്‍ദ്ധിതവും തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതും അപ്‌ഡേറ്റഡുമായ സര്‍ട്ടിഫൈഡ് ആഡ്-ഓണ്‍ കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്ന അംഗീകൃത ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളും നിരവധിയാണ്.

ഇന്ത്യയില്‍ അത്തരം കോഴ്‌സുകള്‍ നടത്താന്‍ അംഗീകാരമുളള ഓണ്‍ലൈന്‍ ചാനലാണ് ADDONx (http://addonex.in/). MOOC കണ്‍സെപ്റ്റിനെ ആധാരമാക്കി
പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ ആസ്ഥാനമായുളള ജൈന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന JUX on Campus ന്റെ ചാനല്‍ പങ്കാളിയാണ് ADDONx കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗിന് കീഴിലുളള സോഷ്യല്‍ റിസര്‍ച്ച് സൊസൈറ്റി എന്ന എന്‍ജിഒയുടെ നൈപുണ്യവികസനപദ്ധതിയുടെ ഭാഗമാണിത്. സമകാലിക തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വിധത്തില്‍ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്ന ഓണ്‍ലൈന്‍, ഇന്ററാക്റ്റീവ് കോഴ്‌സുകളാണ് ADDONx ലഭ്യമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ഇതരുമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവരുടെയെല്ലാം അറിവും നൈപുണ്യവും മെച്ചപ്പെടുത്താന്‍ ADDONx പിന്തുണയ്ക്കുന്നു. കേരളത്തില്‍ ലഭ്യമായ JUX on Campus, Edx, Coursera തുടങ്ങിയ  ഓണ്‍ലൈന്‍ ആഡ്-ഓണ്‍ കോഴ്‌സുകളെ കുറിച്ചുളള വിവരങ്ങള്‍ ADDONxല്‍ ഉണ്ട്. എവിടെവച്ചും ഏതുസമയത്തും പഠിക്കാമെന്നതാണ് ഇത്തരം കോഴ്‌സുകളുടെ മറ്റൊരു പ്രത്യേകത. കോളജില്‍ നിന്ന് വീട്ടിലെത്തി വിശ്രമവും ക്‌ളാസിലെ പഠിപ്പിച്ചതും പഠിച്ച, ഗൃഹപാഠവും മറ്റും ചെയ്തു കഴിഞ്ഞ് വളരെ റിലാക്‌സ് ആയ ശേഷം ഓണ്‍ലൈനില്‍ പഠനം ആരംഭിക്കാം. ഒരു ലാപോ, സ്മാര്‍ട്ട് ഫോണോ ഉണ്ടെങ്കില്‍ ഈ പഠനപ്രക്രിയയ്ക്ക്  സമയമോ സ്ഥലമോ പ്രശ്‌നമല്ല. 

എന്താണ് MOOC ?

മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് എന്നതിന്റെ ചുരുക്കരൂപമാണ് MOOC. വിരല്‍ത്തുമ്പത്ത് ലോകോത്തര വിദ്യാഭ്യാസം സാധ്യമാക്കുന്ന സംവിധാനം. ലോകത്തിന്റെ ഏതു കോണിലിരുന്നു ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉപയോഗിച്ചു MOOC ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയും. 2006-ലാണ് MOOC ന്റെ ആദ്യരൂപം ഉരുത്തിരിയുന്നത്. കാനഡയിലെ മാനിറ്റോബ യൂണിവേഴ്‌സിറ്റി തങ്ങളുടെ ഒരു ക്രെഡിറ്റ് കോഴ്‌സ് എന്ന രീതിയിലാണ് ഈ ഓണ്‍ലെന്‍ കോഴ്‌സ് സംഘടിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ച് 2012-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ സെബാസ്റ്റ്യന്‍ ത്രണ്‍, പീറ്റര്‍ നോര്‍വിഗ് എന്നിവര്‍ ചേര്‍ന്ന്  ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന രൂപത്തില്‍ MOOC അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ 'Introduction to Artificial Intellegence' എന്ന അതിബൃഹത്തായ ഒരു കോഴ്‌സ് സൗജന്യമായി ഓണ്‍ലൈനില്‍ ലഭ്യമാക്കി. സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ്  കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്തത്. ഇത് തന്റെ ഉദ്യമവുമായി മുന്നോട്ടുപോകാന്‍ സെബാസ്റ്റ്യന്‍ ത്രണിന് വന്‍ ഊര്‍ജ്ജം പ്രദാനം ചെയ്തു. തുടര്‍ന്ന്  ത്രണ്‍ Udacity എന്ന പേരില്‍ ഒരു വമ്പന്‍ MOOC പ്ലാറ്റ്‌ഫോം സംഘടിപ്പിച്ചു.

ഇന്ന് ലഭ്യമായ മിക്ക MOOC കോഴ്‌സുകളും സൌജന്യമോ അതല്ലെങ്കില്‍ തീരെ ചെലവുകുറഞ്ഞതോ ആണ്. അതായത്, ഒരാള്‍ ഒരു വിഷയത്തില്‍ പ്രഗത്ഭനാണ് എന്ന് തെളിയിച്ചുകൊണ്ടുളള ഒരു ലോകോത്തര യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ക്‌ളാസില്‍ പോകേണ്ടതില്ല, പകരം വീട്ടിലിരുന്നുകൊണ്ടുതന്നെ ചുരുങ്ങിയ സമയത്തിനുളളില്‍ തുച്ഛമായ ചെലവില്‍ പഠിതാക്കളുടെ സൌകര്യത്തിനനുസരിച്ച് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാം. ഏത് വിഷയവും ഇത്തരത്തില്‍ പഠിച്ചു മിടുക്കരാകാം. യുട്യൂബില്‍ ഏതെങ്കിലും വിഷയത്തിലുളള വീഡിയോ കാണുന്നതുപോലെയല്ല ഇത്. 'ഐവി ലീഗ്' എന്നറിയപ്പെടുന്ന ലോകോത്തര സര്‍വ്വകലാശാലകളില്‍ നിന്നുമുളള സര്‍ട്ടിഫിക്കറ്റോടു കൂടിയായിരിക്കും ഓരോ കോഴ്‌സും പഠിച്ചു പാസ്സാവുക. റെഗുലര്‍ ബിരുദ-എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ക്കൊപ്പം തന്നെ ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ ഇത്തരം ഓണ്‍ലൈന്‍ ആഡ്-ഓണ്‍ കോഴ്‌സുകള്‍ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് പ്രായമോ, വിദ്യാഭ്യാസയോഗ്യതയോ തടസ്സമല്ല. MOOC കോഴ്‌സുകളുടെ പ്രചാരത്തോടെ ഇന്ന് ഒട്ടുമിക്ക ബഹുരാഷ്ട്ര കമ്പനികളും അടിസ്ഥാനയോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇത്തരത്തിലുളള ഓണ്‍ലൈന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകളും പ്രധാന്യത്തോടെ പരിഗണിക്കുന്നു. നിലവില്‍ ലോകോത്തര നിലവാരമുളള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ MOOC, Edx, Coursera, Udacity, Udemy, Jux on Campus, P2PU തുടങ്ങിയ പ്‌ളാറ്റ്‌ഫോമുകള്‍ വഴി കരസ്ഥമാക്കാവുന്നതാണ്. 

MOOC എന്തുകൊണ്ട്? ആര്‍ക്കൊക്കെ?

ഹൈടെക് യുഗത്തില്‍ നിലവിലുളള ഡിഗ്രി കോഴ്‌സുകള്‍ക്ക് പുറമെ, വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുളള അല്ലെങ്കില്‍ നിങ്ങള്‍ പഠിച്ചതിനെ അടിസ്ഥാനമാക്കിയുളള മറ്റു വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടേണ്ടത് തീര്‍ത്തും അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ബിരുദ/എന്‍ജീനീയറിംഗ്  കോഴ്‌സുകള്‍ ഒരാള്‍ക്ക് അതാത് വിഷയങ്ങളില്‍ അടിസ്ഥാനയോഗ്യത ഉറപ്പുനല്‍കുന്‌പോള്‍, മൂന്നോ ആറോ മാസത്തെ ആഡ്-ഓണ്‍ കോഴ്‌സുകള്‍ നല്‍കുന്ന ഘചചഇ പ്‌ളാറ്റ്‌ഫോമുകള്‍ അയാള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ, അനുബന്ധവിഷയങ്ങളിലെ ആഴത്തിലുളള അറിവ്, തൊഴില്‍ നൈപുണ്യം എന്നിവ നല്‍കി അപ്‌ഡേറ്റഡ് ആക്കിമാറ്റുന്നു. മാത്രമല്ല  ഇത്തരം കോഴ്‌സുകളിലെ ഒരാളുടെ പ്രകടനം കേവലം ഒരു ബിരുദദാരി എന്നതിലുപരി അയാളുടെ കരിയര്‍ സുരക്ഷിതമാക്കുകയും ചെയ്യുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകളെ ആശ്രയിക്കാനാകുക. അധ്യാപകര്‍ക്ക് വര്‍ഷാവര്‍ഷം പരിഷ്‌കരിക്കുന്ന സിലബസുകളില്‍ ഗ്രാഹ്യം നേടാനും, പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖലയിലെ പുത്തന്‍ സങ്കേതങ്ങളില്‍ വൈദഗ്ദ്ധ്യം നേടാനും ഘചചഇ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നു. നിലവില്‍ കോളജ് വിദ്യാഭ്യാസം തുടരുന്നവര്‍ക്ക് ഘചചഇ കോഴ്‌സുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകും. ഉദാഹരണമായി ഡിഗ്രി തലത്തില്‍ ക മ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക്  ഒരു പക്ഷെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ അനലറ്റിക്‌സ്, ക്‌ളൌഡ് ടെക്‌നോളജി തുടങ്ങി കാലികമായ വിഷയങ്ങളില്‍ പുസ്തകത്തില്‍ നിന്ന് മതിയായ അറിവ് ലഭിച്ചെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമുളള വിഷയത്തില്‍ പ്രാവീണ്യം നേടാന്‍ MOOC പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാവുന്നതാണ്.  

പഠനം തമാശയല്ല

ഓണ്‍ലൈനിലാണെന്നു കരുതി പഠനം തമാശയാണെന്ന് കരുതരുത്. കൃത്യമായ സിലബസ് ഇവിടെയുണ്ട്. ആവശ്യമുളള കോഴ്‌സുകള്‍ തിരഞ്ഞെടുത്ത് കൃത്യമായി പഠിച്ച് ആ വിഷയത്തില്‍ പൂര്‍ണ്ണമായും ഗ്രാഹ്യം നേടി എന്നുറപ്പു വരുത്തണം. പരീക്ഷയെഴുതി സര്‍ട്ടിഫിക്കറ്റ് നേടണം. മസാച്യൂസസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകുക വഴി കരിയര്‍ സുഭദ്രമാക്കുക കൂടിയാണ് ചെയ്യുന്നത്. 

MOOC ഇന്ത്യയില്‍

ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ ചിട്ടപ്പെടുത്തപ്പെട്ട ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിന് അനുസൃതമായി MOOC കോഴ്‌സുകള്‍ കൂടി നല്‍കിവരുന്നു. ഇന്ത്യയിലും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് SWAYAM (Study Webs of Active Learning for Young Aspring MInds) എന്ന പേരില്‍ ഒരു സ്വതന്ത്രപോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസം, പരമ്പരാഗത ഡിഗ്രി-പിജി കോഴ്‌സുകള്‍ തുടങ്ങിയവ വിദൂര വിദ്യാഭ്യാസ മാതൃകയില്‍ പൂര്‍ത്തീകരിക്കാനുളള അവസരം കൂടി SWAYAM പോര്‍ട്ടല്‍ ഒരുക്കുന്നു.  www.swayam.gov.in എന്ന  വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ഉണ്ട്. അതുപോലെ തന്നെ ഇന്ത്യയില്‍ പ്രചാരമാര്‍ജ്ജിച്ച ഒന്നാണ് ഐഐടികളുടെ കൂട്ടായ്മയില്‍ 2003ല്‍ ആരംഭിച്ച NPTEL (National Programme on Technology Enhanced Learning). NPTEL ഉം ധാരാളം ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കിവരുന്നു. മിക്കവാറും എല്ലാ മേഖലയിലും ലഭ്യമായ ഈ കോഴ്‌സുകളെ കുറിച്ചുളള വിശദാംശങ്ങള്‍ http://nptel.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Jux on Campus  

രാജ്യാന്തരതലത്തില്‍ നല്‍കുന്ന MOOC പ്ലാറ്റ്‌ഫോമുകള്‍ക്ക് ബദലായി മികച്ച കോഴ്‌സുകള്‍ നല്‍കുന്ന നിരവധി സര്‍വ്വകലാശാലകള്‍ ഇന്ത്യയിലുണ്ട്. അതിന് മികച്ച മാതൃകയാണ് ബാംഗളൂര്‍ ജൈന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന Jux on Campus. ലോകോത്തരനിലവാരമുളള വിവിധ സ്ഥാപനങ്ങളുമായും കോളജുകളുമായും സഹകരിച്ച് തൊഴില്‍ നൈപുണ്യവികസന ഓണ്‍ലൈന്‍  കോഴ്‌സുകള്‍ ലഭ്യമാക്കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ പാര്‍ട്‌നര്‍ഷിപ്പ് സംരംഭമാണ് Jux on Campus. (മസാച്യുസസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്റ്റാന്‍ഫോര്‍ഡ്, ഹാര്‍വാര്‍ഡ് തുടങ്ങിയ സര്‍വ്വകലാശാലകള്‍ Edx, Udacity, Coursera മുതലായ പ്ലാറ്റ്‌ഫോമുകളിലൂടെ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക്‌നോളജി രംഗത്തെ അതികായരുമായി സഹകരിച്ച് വിവിധ ഏജന്‍സികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുമുണ്ട്.) കോഴ്‌സ് ലഭ്യമാക്കുക എന്നതിലുപരി ക്യുറേറ്റര്‍മാര്‍ വഴി സംശയങ്ങള്‍ ദുരീകരിക്കാനും, ലൈവ് ആയി പ്രോജക്ടുകള്‍ ചെയ്യാനുമുളള അവസരവും കന്‍ണ്‍ സഷ ഇദശഹന്റ നല്‍കുന്നു. Jux on Campus ന്റെ ഭാഗമായ കോളജുകള്‍ക്കും  സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരെ അതതുമേഖലകളില്‍ വിദഗ്ധരാക്കുന്ന പ്രത്യേക തൊഴില്‍മാര്‍ഗ്ഗം (Career Track) തെളിച്ചുകൊടുക്കാന്‍ സാധിക്കുന്നു.  നിലവിലെ നിയമന ആവശ്യകതകള്‍ (Placement Reqirments) അനുസരിച്ച് മേഖലയിലെ വിദഗ്ദ്ധര്‍ സൂക്ഷ്മമായി തിരഞ്ഞെടുത്ത കോഴ്‌സുകളും തൊഴില്‍മാര്‍ഗ്ഗങ്ങളുമാണ് Jux on Campus ല്‍ ഉളളത്. 

നിലവിലെ തൊഴിലവസരങ്ങള്‍ പ്രാപ്യമാകണമെങ്കില്‍ ഏത് തൊഴില്‍മേഖലയിലായാലും അതെക്കുറിച്ച് അപ്ടുഡേറ്റ് ആയിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ യാഥാര്‍ത്ഥ്യത്തിലൂന്നിയാണ് Jux on Campus ല്‍ തൊഴിലധിഷ്ഠിത, തൊഴില്‍ നൈപുണ്യവികസന കോഴ്‌സുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ വിവിധങ്ങളായ കരിയര്‍ ട്രാക്കുകള്‍ കന്‍ണ്‍ സഷ ഇദശഹന്റ ലഭ്യമാക്കുന്നുണ്ട്. തങ്ങളുടെ കരിയര്‍ ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കുന്നതിന് ഉചിതമായ കരിയര്‍ ട്രാക്ക് വിദ്യാര്‍ത്ഥികള്‍ക്ക്  തിരഞ്ഞെടുക്കാം. ബിരുദതലത്തില്‍ ഇത്തരം ട്രാക്കുകള്‍ തിരഞ്ഞെടുത്ത് ഓരോ വര്‍ഷം ഓരോ ലെവല്‍ പൂര്‍ത്തിയാക്കുന്നത് വളരെ ഗുണം ചെയ്യും. 

Jux on Campus Highlights

  •  ശ്രദ്ധയോടെ ചിട്ടപ്പെടുത്തിയ കോഴ്‌സുകളും കരിയര്‍ ട്രാക്കുകളും
  •  വിദഗ്ദ്ധരായ അധ്യാപകര്‍ (ഫെസിലിറ്റേറ്റര്‍മാര്‍)
  • സമഗ്രമായ അറിവിന്റെ കലവറ
  • എവിടെ വച്ചും ഏതു സമയത്തും പഠിക്കാം
  • കരിയര്‍ മെച്ചപ്പെടുത്തുന്നു
  • ഡൊമെയ്ന്‍ സ്‌പെസിഫിക് കരിയര്‍ ട്രാക്ക് (വിവിധ മേഖലകള്‍ക്ക് അനുസൃതമായ തൊഴില്‍മാര്‍ഗ്ഗങ്ങള്‍)
  • കേസ് സ്റ്റഡിയും ലൈവ് പ്രോജക്ടുകളും ചെയ്യാനുളള അവസരം പ്രദാനം ചെയ്യുന്നു.
  • വര്‍ത്തമാനകാല തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുഗുണമായ പാഠ്യപദ്ധതി
  • പ്രമുഖ തൊഴില്‍ വിദഗ്ദ്ധര്‍ നയിക്കുന്ന വെബിനാറുകള്‍ (വെബ് ബേസ്ഡ് സെമിനാര്‍/ഓണ്‍ലൈന്‍ സെമിനാര്‍) ഉണ്ടാകും 
  • ക്‌ളാസ്‌റൂം ബേസ്ഡ് പ്രവൃത്തിപരിചയക്കളരികളില്‍ (വര്‍ക്ക്‌ഷോപ്പുകളില്‍) പങ്കെടുക്കാനുളള അവസരം
  • ഓരോ കരിയര്‍ ട്രാക്കുകളെയും കുറിച്ച് പ്രസക്തമായ ലേഖനങ്ങള്‍ ലഭ്യമാക്കുന്നു
  • അതത് കരിയര്‍ ട്രാക്കുകളുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗദര്‍ശികളുമായി സംവദിക്കാന്‍ അവസരം നല്‍കുന്നു. 

ADDONx ല്‍ ലഭ്യമായ കോഴ്‌സുകള്‍

സര്‍വ്വകലാശാലതലത്തില്‍ എന്‍ജിനീയറിംഗ്‌ഐടി പ്രോഗ്രാമുകള്‍, എന്‍ജിനീയറിംഗ്‌നോണ്‍ ഐടി പ്രോഗ്രാമുകള്‍, അണ്ടര്‍ ഗ്രാജ്വേറ്റ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, അണ്ടര്‍ ഗ്രാജ്വേറ്റ് ആന്‍ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് സയന്‍സ് പ്രോഗ്രാമുകള്‍ എന്നിവ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അമ്പതിലേറെ (55) ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് അഉഉചങണ്‍ ഓഫര്‍ ചെയ്യുന്നത്. എന്‍ജിനീയറിംഗ്‌ഐടി പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍ക്കായി  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡേറ്റ അനലറ്റിക്‌സ്, ക്‌ളൌഡ് ടെക്‌നോളജി, വെബ് ഡെവലപ്‌മെന്റ് എന്നിങ്ങനെ പത്തോളം കോഴ്‌സുകളുണ്ട്. എന്‍ജിനീയറിംഗ്‌നോണ്‍ ഐടി പ്രോഗ്രാമുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍, വിഎല്‍എസ്‌ഐ, യുഎവി തുടങ്ങി ഏഴോളം കോഴ്‌സുകളാണ് അഉഉചങണ്‍ മുന്നോട്ടുവയ്ക്കുന്നത്. അണ്ടര്‍ ഗ്രാജ്വേറ്റ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  റിസ്‌ക് അനാലിസിസ്, അക്കൌണ്ടിംഗ് മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസ്, എച്ച്.ആര്‍.മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മോഡലിംഗ് , ടാക്‌സേഷന്‍ തുടങ്ങി പതിമുന്ന് തരം കോഴ്‌സുകളും പോസ്റ്റ് ഗ്രാജ്വേറ്റ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് ഡെറിവേറ്റീവ്‌സ് ട്രേഡിംഗ്, ഇ.കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍ഷ്യല്‍ അനാലിസിസ് തുടങ്ങി പതിമൂന്ന് തരം കോഴ്‌സുകളും അഉഉചങണ്‍ ലഭ്യമാക്കുന്നു. ബിരുദ, ബിരുദാനന്തരതലങ്ങളില്‍ സയന്‍സ് കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, മൊബൈല്‍ ആപ് ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ 12 തരം ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ADDONx ഓഫര്‍ ചെയ്യുന്നത്. 

 

 

 

 

Post your comments