Global block

bissplus@gmail.com

Global Menu

1000 കോടി കവിഞ്ഞ് കിറ്റെക്‌സ്

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മാതാക്കളായ കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1000 കോടി രൂപ കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷം 1005 കോടിയാണ് കിറ്റെക്്‌സിന്റെ വരുമാനം. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയറിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ മാത്രം വളര്‍ച്ച 12.38% ആണ്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു വരുമാനം. അറ്റാദായം 16.32% വര്‍ദ്ധിച്ച് 81.45 കോടിയിലെത്തി.കുഞ്ഞുടുപ്പുകളുടെ വസ്ത്ര വ്യാപാര വിപണന രംഗത്ത് മുന്‍നിര കമ്പനിയായ കിറ്റെക്‌സ്, പ്രതിദിനം ആറ് ലക്ഷം കുഞ്ഞുടുപ്പുകളാണ് കിഴക്കന്പലത്തെ ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്നത്

 

Post your comments