Global block

bissplus@gmail.com

Global Menu

ഇന്ദിരക്ക് ശേഷം നിര്‍മല; മോദി ഭരണരഥത്തിലെ കരുത്തുറ്റ സേനനായിക, കേരളത്തിന്റെ സ്വന്തം മന്ത്രി

നരേന്ദ്ര മോദി മന്ത്രിസഭയുടെ രണ്ടാം ഇന്നിങ്‌സിലെ ശക്തമായ സാന്നിധ്യമാണ് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ നിര്‍മല സിതാരാമന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ദിര ഗാന്ധിക്ക് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ പോകുന്ന വനിത. നേരത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ആദ്യ വനിതയായിരുന്നു നിര്‍മല. 

ആദ്യ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, ജിഎസ്ടി അടക്കമുളള പരിഷ്‌ക്കരണങ്ങളുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗം വന്‍ തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് ധനകാര്യവകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുന്നത് എന്ന വെല്ലുവിളിയും നിര്‍മലക്ക് മുന്നിലുണ്ട്. നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. 

2014ല്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് നിര്‍മല തിരഞ്ഞെടുക്കപ്പെട്ടത്. മികവുറ്റ പ്രവര്‍ത്തനം മന്ത്രിസഭയിലെത്തിച്ചു. 2017ലാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിന് സജീവ പിന്തുണയുമായി നിര്‍മല ഉണ്ടായിരുന്നു. 

കേരളത്തില്‍ ഓഖി ദുരന്ത സമയത്ത് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നിര്‍മല സീതാരാമന്‍ മുന്നിട്ടിറങ്ങിയിരുന്നു. കടലോരത്തെ സാധാരണ സ്ത്രീകളുടെ ദുഃഖത്തിനൊപ്പം പങ്കുചേര്‍ന്നു. ഓഖി ദുരന്ത സമയത്ത് കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പരാജയപ്പെട്ടിടത്ത് പ്രക്ഷുബ്ധരായ ജനക്കൂട്ടത്തെ നിര്‍മല സീതാരാമന് സമാധാനിപ്പിക്കാന്‍ കഴിഞ്ഞു. വരും നാളുകളിലും കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതികളും കൊണ്ടു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

ജെഎന്‍യുവില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്ത നിര്‍മല വിവിധ മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭര്‍ത്താവ് പ്രഭാകറിലൂടെയാണ് ബിജെപിയിലെത്തുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1959 ഓഗസ്റ്റ് 18നാണ് ജനനം. 2003 മുതല്‍ 2005 വരെ ദേശീയ വനിതാ കമ്മീഷനില്‍ അംഗമായിരുന്നു. 

Post your comments