Global block

bissplus@gmail.com

Global Menu

യുഎസ്ടി ഗ്ലോബലിനെ നയിക്കാന്‍ കൃഷ്ണ സുധീന്ദ്ര

തിരുവനന്തപുരം: വന്‍കിട ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷ്യന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ പുതിയ സിഇഒ ആയി കൃഷ്ണ സുധീന്ദ്ര ചുമതലയേല്‍ക്കും. നിലവിലെ സിഇഒ ആയ സാജന്‍ പിള്ള സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് കമ്പനി സിഎഫ്ഒ ആയ കൃഷ്ണ സുധീന്ദ്ര് സിഇഒ സ്ഥാനത്തെത്തുന്നത്. 

കഴിഞ്ഞ 20 വര്‍ഷമായി യുഎസ്ടി ഗ്ലോബലിന്റെ സാരഥികളില്‍ ഒരാളാണ് സാജന്‍ പിള്ള. അദ്ദേഹം അടുത്ത ഒരു വര്‍ഷം കൂടി കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഉണ്ടായിരിക്കുമെന്നും പുതിയ സിഇഓയോടും ടീമിനുമൊപ്പം പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലും ഫേസ്ബുക്ക് പേജിലൂടെയുമാണ് പുതിയ സിഇഒയുടെ വിവരം കമ്പനി പങ്കുവെച്ചത്.

Post your comments