Global block

bissplus@gmail.com

Global Menu

കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ നിക്ഷേപ അനുമതി ലഭിച്ചവരുണ്ടോ?

കൊച്ചി: വ്യവസായ സംരംഭകര്‍ക്ക് ഓണ്‍ലൈനിലൂടെ അനുമതി നല്‍കാനുള്ള കെസ്വിഫ്റ്റ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിട്ടു മൂന്ന് മാസമായെങ്കിലും ഇതിലൂടെ ഇതുവരെ ആര്‍ക്കും അനുമതി ലഭിച്ചില്ലെന്ന് ആക്ഷേപം. അപേക്ഷ നല്‍കി ഓണ്‍ലൈനിലൂടെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് ഫീസ് അടച്ചശേഷം 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ കിട്ടിയതായി കണക്കാക്കാമെന്ന വ്യവസ്ഥ പ്രകാരം 28 പേര്‍ക്ക് ഡീംഡ് ലൈസന്‍സ് കിട്ടിയെന്നതു മാത്രമാണ് മെച്ചമൊന്ന് നവസംരംഭകര്‍ പറയുന്നു. ഓണ്‍ലൈനിലൂടെ വ്യവസായ നിക്ഷേപ അപേക്ഷകള്‍ക്ക് അനുമതി നല്‍കാന്‍ കെഎസ്‌ഐഡിസി ആരംഭിച്ച കെസ്വിഫ്റ്റ് എന്ന പോര്‍ട്ടല്‍ പ്രഹസനമായി മാറിയിരിക്കുകയാണ്. 

പഞ്ചായത്തുകള്‍ക്ക് ഓണ്‍ലൈനിലൂടെ പെര്‍മിറ്റ് നല്‍കാന്‍ താല്‍പര്യമില്ലാത്തതും പോര്‍ട്ടലിന്റെ സാങ്കേതിക തകരാറുകളുമാണു കാരണം . കഴിഞ്ഞയാഴ്ച വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെസ്വിഫ്റ്റ് പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ യോഗം വിളിക്കുകയും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ എന്‍ഐസിയെ ചുമതലപ്പെടുത്തണമെന്ന് തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ ഇതുമാത്രം കൊണ്ട് കാര്യമില്ലെന്നാണ് ആക്ഷേപം. 

Post your comments