Global block

bissplus@gmail.com

Global Menu

അക്ഷയതൃതിയയില്‍ സൂപ്പര്‍സ്റ്റാറുകളായി തിളങ്ങാന്‍ ദേവീദേവന്‍മാര്‍

2019ല്‍ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭാരതീയ വിശ്വാസ പ്രകാരം സര്‍വ്വൈശ്വര്യ ദിനമായ അക്ഷയതൃതിയയില്‍ ഏറ്റവും കൂടുതല്‍ ആഭരണങ്ങള്‍ വിറ്റു പോകാനാണ് സാധ്യത. 23,640 ആണ് ഇപ്പോള്‍ സ്വര്‍ണ നിരക്ക്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. 

ഇത്തവണ അക്ഷയതൃതിയയിലെ സൂപ്പര്‍ സ്റ്റാറുകള്‍ ദേവീദേവന്‍മാരാണ്. ഒരു പവന്‍ വരെ തൂക്കമുള്ള മോതിരങ്ങളിലും സ്വര്‍ണ നാണയങ്ങളിലും ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. പലപ്പോഴും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നവര്‍ ദേവീദേവന്‍മാരുടെ ഡിസൈനിലുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് പതിവാണെന്നും ജ്വല്ലറി ഉടമകള്‍ പറയുന്നത്. 

ചൊവ്വാഴ്ച രാവിലെ 6.26 മുതല്‍ രാത്രി 11. 47 വരെയാണ് അക്ഷയതൃതീയ മുഹൂര്‍ത്തം. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തൃതീയയാണ് അക്ഷയ തൃതീയ. ഈ ദിനത്തില്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലെന്നാണ് വിശ്വാസം.

 

Post your comments