Global block

bissplus@gmail.com

Global Menu

വാഹന നിര്‍മ്മാക്കളെ വലച്ച് ഏപ്രില്‍

ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളെ വലച്ച മാസമാണ് ഏപ്രില്‍. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് 18.7% വില്‍പന ഇടിവാണ് നേരിട്ടത്. മാരുതി കഴിഞ്ഞമാസം വിറ്റത് 1,43,245 വാഹനങ്ങള്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,72,986 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്. 

ആള്‍ട്ടോ ഉള്‍പ്പെടെ ചെറുകാറുകളുടെ വില്‍പന 39.8% ആണ് കുറഞ്ഞത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പന ഇടിവ് 10.1% ആണ്. കയറ്റുമതിയിലും കഴിഞ്ഞമാസം കാര്യമായ കുറവുണ്ട്.

Post your comments