Global block

bissplus@gmail.com

Global Menu

പെപ്‌സിക്കോ കേസ് പിന്‍വലിക്കുന്നു; ലെയസിന് പരാതിയില്ല

ഗുജാറാത്തിലെ കര്‍ഷകര്‍ക്കെതിരായി പെപ്‌സിക്കോ ഇന്ത്യ നല്‍കിയ കേസ് പിന്‍വലിക്കുന്നു. പ്രമുഖ പൊട്ടറ്റോ ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സ് നിര്‍മിക്കാനുപയോഗിക്കുന്ന ഉരളക്കിഴങ്ങ് ഗുജറാത്തിലെ കര്‍ഷകര്‍ കൃഷി ചെയ്തുവെന്ന് ആരോപിച്ചാണ് പെപ്‌സിക്കോ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ പരാതി നല്‍കിയത്.

പെപ്‌സിക്കോ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ പെപ്‌സിക്കോക്കും ലെയ്‌സിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിക്ഷേധമാണ് ഉണ്ടായത്. പെപ്‌സിക്കോയുടെ ഉല്‍പ്പന്നങ്ങള്‍ ബാന്‍ ചെയ്യണമെന്ന് ആഹ്വാനവും ഉണ്ടായിരുന്നു. ഇത് കമ്പനിയില്‍ വന്‍ തോതില്‍ ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് നിന്നും നിര്‍ദേശിച്ചിരിക്കുന്നത്. 

Post your comments