Global block

bissplus@gmail.com

Global Menu

മാരുതി ഡീസല്‍ കാര്‍ ഉല്‍പാദനം നിര്‍ത്തുന്നു

ബിഎസ്6 നിലവരാത്തിലുള്ള ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നതിന് ചിലവ് കൂടുമെന്നും വാഹനങ്ങളുടെ വില ഗണ്യമായി ഉയരുമെന്നും കണക്കാക്കി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന തിരുമാനിച്ചു. നിലവിലെ സാഹചര്യം വെച്ച് 1.5 ലീറ്ററില്‍ ചെറിയ എന്‍ജിനുകള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് എത്തിക്കുന്ന പ്രായോഗികമല്ല. 

കൂടാതെ 2023 ല്‍ നിലവില്‍ വരുന്ന റിയല്‍ ഡ്രൈവിങ് എമിഷന്‍ റെഗുലേഷന്‍ പ്രകാരം എന്‍ജിന്‍ നിര്‍മ്മിച്ചാലേ കൂടുതല്‍ കാലത്തേയ്ക്ക് ആ എന്‍ജിനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇക്കാരണങ്ങളാലാവണം മാരുതിയുടെ തീരുമാനം. എന്നാല്‍ ബിഎസ്6 മാനദണ്ഡം നിലവില്‍ വരുന്ന 2020 ഏപ്രില്‍ ഒന്നിന് ശേഷം ഡീസല്‍ കാറുകള്‍ക്കു ഗണ്യമായ കച്ചവടമുണ്ടെന്നു കണ്ടാല്‍ അത്തരം കാറുകള്‍ കന്പനി അവതരിപ്പിക്കുമെന്നും മാരുതി ചെയര്‍മാന്‍ ഭാര്‍ഗവ പറഞ്ഞു. 

Post your comments