Global block

bissplus@gmail.com

Global Menu

എടിഎം മെഷീന്‍ കാര്‍ഡ് വിഴുങ്ങിയാല്‍ പരാതിപ്പെടേണ്ട; ബാങ്കിന് യാതൊരു ഉത്തരവാദിത്വവുമില്ല

എടിഎം മെഷീന്‍ കാര്‍ഡ് വലിച്ചെടുത്താല്‍ അതില്‍ ബാങ്കിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍. തെറ്റായ പിന്‍നമ്പര്‍ അടിച്ചാലും കാര്‍ഡ് ഇട്ട് നിര്‍ദേശങ്ങള്‍ അമര്‍ത്താന്‍ വൈകിയാലും എടിഎം മെഷീന്‍ കാര്‍ഡ് വലിച്ചെടുക്കും. ആ കാര്‍ഡ് നശിപ്പിക്കുകയും ചെയ്യും. ഇതിനെതിരെ മലപ്പുറം സ്വദേശി  എം വിനോദ് നല്‍കിയ പരാതിയിലാണ് മലപ്പുറം ഉപഭോക്ത ഫോറത്തിന്റെ വിധി.

തന്റെ എസ്ബിഐയുടെ എടിഎം കാര്‍ഡ് ഫെഡറല്‍ ബാങ്കിന്റെ എടിഎം മെഷീന്‍ വലിച്ചെടുത്തു. എന്നാല്‍ ബാങ്കിനെ സമീപിച്ചപ്പോഴും കാര്‍ഡ് നല്‍കാന്‍ ബാങ്ക് തയാറായില്ല. അതിനാലാണ് വിനോദ് പരാതി നല്‍കിയത്. 3000 രൂപ ചിലവും 15,000 രൂപ നഷ്ട പരിഹാരവും നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടിരുന്നു. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഇത്തരം സംവിധാനം ഒരുക്കിയതെന്ന് ബാങ്ക് പറഞ്ഞതോടെ കമ്ീഷന്‍ ഉത്തരവ് റദ്ദാക്കുകയായിരുന്നു. 

Post your comments