Global block

bissplus@gmail.com

Global Menu

എസ്ബിഐ യോനോ ക്യാഷ്: കാര്‍ഡ് ഇല്ലാതെ എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കാനുളള നൂതന സങ്കേതം

ജൂഡ് പര്‍ച്ചേസിന് പോയതാണ്. പര്‍ച്ചേസ് കഴിഞ്ഞ് കീശയില്‍ പഴ്‌സിനായി തപ്പിയപ്പോഴാണ് എടിഎം കാര്‍ഡുള്‍പ്പെടെ പഴ്‌സ് വീട്ടില്‍വച്ചുമറന്നുവെന്ന് മനസ്സിലായത്. എന്തുചെയ്യും? നിങ്ങള്‍ ഒരു എസ്ബിഐ കസ്റ്റമറാണോ? യോനോ ആപ്പ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഒരു കുഴപ്പവുമില്ല. പര്‍ച്ചേസ് ബില്‍ സുഖമായി അടയ്ക്കാം. രാജ്യത്തെ ആദ്യത്തെ സമഗ്രവും എല്‌ളാ ബാങ്കിംഗ് ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ സേവനങ്ങളടങ്ങുന്നതുമായ യോനോ എസ്ബിഐ, കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്ന സംവിധാനമായ 'യോനോ ക്യാഷ്' അവതരിപ്പിച്ചിരിക്കുന്നു. 

എസ്ബിഐയുടെ 16,500ലധികം എടിഎമ്മുകളിലൂടെ ഈ സേവനം ലഭിക്കും. യോനോ ക്യാഷിലൂടെ എസ്ബിഐയാണ് രാജ്യത്ത് ഇത്തരത്തിലുള്ള സേവനം ആദ്യമായി അവതരിപ്പിക്കുന്നത്. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകളെ യോനോ ക്യാഷ് പോയിന്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 

യോനോ ആപ്പിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് തുടക്കം കുറിക്കാം. ഇതിനായി അഞ്ച് അക്കങ്ങളുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അഞ്ച് അക്കങ്ങളുള്ള റഫറന്‍സ് നന്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നന്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും. അടുത്ത അര മണിക്കൂറിനുള്ളില്‍ തൊടുത്തുളള യോനോ ക്യാഷ് പോയിന്റ് വഴി പിന്‍ നന്പറും റഫറന്‍സ് നന്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാം. 

ഉപഭോക്താക്കള്‍ക്ക് പരമാവധി സൗകര്യവും മികച്ച ബാങ്കിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിനുള്ള ബാങ്കിന്റെ അടുത്ത പടിയാണ് യോനോ ക്യാഷ്. എടിഎം കാര്‍ഡുകള്‍ എടിഎം മെഷീനുകളില്‍ ഉപയോഗിക്കുന്‌പോള്‍ തട്ടിപ്പുകള്‍ക്കിരയാകുന്ന സാധ്യത ഇല്ലാതാക്കുക കൂടിയാണ് ഈ സംരംഭം. ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്നതിനുള്ള സംവിധാനമാണ് യോനോ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകം ഒരുക്കുന്നതിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. 

രാജ്യത്തെ സാമ്പത്തിക, ലൈഫ് സ്‌റ്റൈല്‍ സേവനങ്ങളുടെ ഉപഭോഗത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കുതിച്ചുചാട്ടമാണ് യോനോ. 85 ഇ-കോമേഴ്‌സ് സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന ആദ്യത്തെ സമഗ്ര ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമാണിത്. 2017 നവംബറില്‍ പുറത്തിറക്കിയ യോനോയ്ക്ക് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

2019 ഫെബ്രുവരി വരെ യോനോ 18 ദശലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. ഏഴ് ദശലക്ഷത്തിലധികം സജീവമായ ഉപയോക്താക്കളും യോനോയ്ക്കുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ ഫോണുകളില്‍ യോനോ ലഭ്യമാണ്. ഉപഭോക്താക്കളുടെ ജീവിതം ആയാസ രഹിതമാക്കുന്നതിനുളള കൂടുതല്‍ സേവനങ്ങള്‍ വരും നാളുകളില്‍ യോനോയില്‍ നിന്ന് ലഭ്യമാക്കുന്നതിനുളള ഒരുക്കത്തിലാണ് എസ്ബിഐ. 

 

Post your comments