Global block

bissplus@gmail.com

Global Menu

ഫെഡറല്‍ ബാങ്ക്-ലുലു എക്‌സ്‌ചേഞ്ച് ടെക്‌നോളജി ബാക്ക്ഡ് സര്‍വ്വീസസ്

ഫെഡറല്‍ ബാങ്കും ലുലു എക്‌സ്‌ചേഞ്ചും ചേര്‍ന്ന് വിദേശ ഇന്ത്യക്കാര്‍ക്കായി അത്യാധുനീക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യയിലേക്കു പണമയക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള രണ്ടു പുതിയ സംവിധാനങ്ങള്‍ കൂടി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. തങ്ങളുമായി പങ്കാളിത്തമുള്ള എക്‌സ്‌ചേഞ്ച് ഹൌസുകളും ബാങ്കുകളും വഴി പണമയക്കുന്നതിനാണ് നിലവിലുള്ള നിരവധി സൗകര്യങ്ങള്‍ക്കൊപ്പം ഇതു കൂടി ലഭ്യമാക്കിയിട്ടുള്ളത്. 2017ല്‍ അവതരിപ്പിച്ച പണമയക്കലിനായുള്ള ബ്ലോക്ക് ചെയിന്‍ സംവിധാനമാണ് കൂടുതല്‍ മെച്ചപ്പെട്ട ആര്‍ 3 കോര്‍ഡ്  ബ്‌ളോക്ക് ചെയിന്‍ പ്രയോജനപ്പെടുത്തി വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയായ ഡിജിലെഡ്ജുമായി സഹകരിച്ചാണിതു വികസിപ്പിച്ചത്. 

ഗള്‍ഫ് മേഖലയിലുള്ള എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്കും ബാങ്കുകള്‍ക്കും തടസങ്ങളില്‌ളാത്ത തത്സമയ ഇടപാടുകള്‍ നടത്താന്‍ വഴിയൊരുക്കും വിധം തങ്ങളുടെ സംവിധാനങ്ങളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സേവനങ്ങള്‍. അത്യാധുനിക ക്രിപ്‌റ്റോഗ്രാഫിക് അല്‍ഗോരിതം പ്രയോജനപ്പെടുത്തുന്നതിനാല്‍ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയാണ് ഇതു ലഭ്യമാക്കുന്നത്.  ആഗോളതലത്തില്‍ 180 ല്‍ ഏറെ ശാഖകളുള്ള മുന്‍നിര സാന്പത്തിക സേവന കന്പനിയായ ലുലു എക്‌സ്‌ചേഞ്ച്  രാജ്യാന്തര തലത്തില്‍ പണമടക്കല്‍ നടത്തുന്നതിനുള്ള ഈ മെച്ചപ്പെടുത്തിയ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

പണം സ്വീകരിക്കുന്നയാളിന്റെ വി.പി.എ. (വിര്‍ച്വല്‍ പെയ്‌മെന്റ് വിലാസം) ഉപയോഗിച്ചു കൊണ്ട് എക്‌സ്‌ചേഞ്ച് ഹൌസുകളും ബാങ്കുകളും വഴി പണമയക്കാന്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്ന പുതിയ സംവിധാനവും ഫെഡറല്‍ ബാങ്ക് അവതരിപ്പിപ്പിച്ചു. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നൂതനമായ യു.പി.ഐ. 2.0 പ്രയോജനപ്പെടുത്തി അവതരിപ്പിച്ചിട്ടുള്ള ഈ സംവിധാനം വഴിയാണ് ഓര്‍ത്തു വെക്കാന്‍ എളുപ്പമുള്ള വി.പി.എ. ഉപയോഗിച്ചു പണമടക്കാനാവുന്നത്. ഇതുവരെ അക്കൌണ്ട് നന്പര്‍, ഐ.എഫ്.എസ്. കോഡ് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യയിലേക്കു പണമയച്ചിരുന്നത്. പണം സ്വീകരിക്കുന്നയാളെ തിരിച്ചറിയാനാവുന്നതു മൂലം തെറ്റായ ക്രെഡിറ്റുകളും നിരസിക്കലുകളും ഇല്‌ളാതാക്കാനും പുതിയ സംവിധാനം സഹായിക്കും. 

അബുദാബിയിലുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ ആസ്ഥാനത്തു നടത്തിയ സംയുക്തയോഗത്തില്‍ ലുലു എക്‌സ്‌ചേഞ്ച് എം.ഡി. അദീബ് അഹമ്മദും ഫെഡറല്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസനും ചേര്‍ന്ന് പുതിയ സംവിധാനത്തിലെ ആദ്യ ഇടപാട് വിജയകരമായി നടത്തി. 
ഫെഡറല്‍ ബാങ്കുമായി ചേര്‍ന്ന് മെച്ചപ്പെടുത്തിയ ബ്‌ളോക്ക് ചെയിന്‍, വി.പി.എ. സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച ലുലു എക്‌സ്‌ചേഞ്ച് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്തൃസംതൃപ്തി നേടാനാവുന്ന പുതിയ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉയര്‍ത്തിക്കൊണ്ടു വരുന്ന പുതിയ സാങ്കേതികവിദ്യകള്‍ തങ്ങള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. കൂടുതല്‍ പ്രവര്‍ത്തന മികവു നല്‍കുന്നതും പ്രക്രിയകള്‍ ലളിതമാക്കുന്നതുമായിരിക്കും പുതിയ സംവിധാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ബ്‌ളോക്ക് ചെയിന്‍ പിന്തുണയോടെ ആഗോള തലത്തില്‍ പണമടക്കലുകള്‍ നടത്തുന്ന കന്പനിയായ റിപ്പിളുമായി ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. അവരുടെ ശൃംഖലയിലൂടെ രാജ്യാന്തര പണമടക്കലുകളും ഇതുവഴി നടത്താനാവും. ഈ സഹകരണത്തിനായുള്ള ധാരണാ പത്രം ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസനും റിപ്പിള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ മിറ്റ്‌ചെലും കൈമാറി. 

നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തു ന്നതില്‍ മുന്‍പന്തിയിലുള്ള ഫെഡറല്‍ ബാങ്ക് ഒ.ടി.പി.കള്‍ സ്വീകരിക്കാനും ഇടപാടുകള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കാനും സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കി. ഒ.ടി.പി.കളും അലര്‍ട്ടുകളും വൈകി ലഭിക്കുന്നതു വഴിയുള്ള പ്രശ്‌നങ്ങള്‍ ഈ ആപ്പ് വഴി പരിഹരിക്കാനാവും. ആന്‍ഡ്രോയ്ഡിലും ഐ.ഒ.എസ്. സംവിധാനത്തിലും ഈ ആപ്പ് ലഭ്യമാണ്. പ്രവാസി ഇന്ത്യക്കാരായ ഉപഭോകതാക്കളെ സ്വദേശവുമായി കൂടുതല്‍ അടുത്തു ബന്ധപ്പെടാന്‍ സഹായിക്കുന്ന സേവനങ്ങളാണ് ഫെഡറല്‍ ബാങ്ക് എന്നും കൈക്കൊണ്ടു വരുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ലുലു എക്‌സ്‌ചേഞ്ചുമായും റിപ്പിളുമായും സഹകരിക്കാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ട്. തങ്ങളുടെ വിദേശ ഇന്ത്യക്കാരായ ഇടപാടുകാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Post your comments