Global block

bissplus@gmail.com

Global Menu

സോഷ്യല്‍മീഡിയയില്‍ തരംഗമായി കൈരളി ടിഎംടിയുടെ മോഹന്‍ലാല്‍ പരസ്യം

 
മോഹന്‍ലാല്‍ ഗുസ്തിക്കാരനായി എത്തുന്ന കൈരളി ടിഎംടിയുടെ പരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ആദ്യം പരസ്യത്തിന്റെ ടീസറാണ് പുറത്തിറക്കിയത്. മലയാള പരസ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാകും ഒരു പരസ്യത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. 

1978ല്‍ കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന ഗുസ്തി ചാന്പ്യന്‍ഷിപ്പില്‍ 80 കിലോഗ്രാം വിഭാഗത്തില്‍ മോഹന്‍ലാല്‍ മത്സരിച്ചിരുന്നു. ഇതിന്റെ  ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ഒരു സിനിമാ ടീസറിനെന്ന പോലെ ആവേശോജ്ജ്വലമായ പ്രതികരണമാണ് കൈരളി ടിംഎംടി പരസ്യടീസറിന് ലഭിച്ചത്. 

24 മണിക്കൂറിനുളളില്‍ 10 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. ജനുവരി 12ന് പരസ്യം റിലീസ് ചെയ്തതോടെ ആരാധകരുടെ ആവേശം കൊടുമുടി കയറി. ക്വീനിന്റെ സംവിധായകന്‍ ടിജോ ജോസ് ആന്റണിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. കൈരളി ടിംഎംടിയുടെ ബ്രാന്‍ഡ് അംബാസഡറാണ് മോഹന്‍ലാല്‍. 

ബഹുമുഖപ്രതിഭയുടെയും കരുത്തിന്റെയും മകുടോദാഹരണമാണ് മോഹന്‍ലാലെന്നും മറ്റാര്‍ക്കാണ്  കൈരളി ടിഎംടിയെ ഇത്രയും കരുത്തോടെ പ്രതിനിധീകരിക്കാന്‍ കഴിയുകയെന്നും മാനേജിംഗ് ഡയറക്ടര്‍ ഡോ.കല്ലിയത്ത് അബ്ദുള്‍ ഗഫൂര്‍ ചോദിക്കുന്നു. നിത്യഹരിത നായകനും ഊര്‍ജ്ജസ്വലതയുടെ പര്യായവുമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ വ്യക്തിത്വം കമ്പനിയുടെ അടിസ്ഥാനമൂല്യങ്ങളെ പ്രതിബിംബിപ്പിക്കുന്നു. 

അതുകൊണ്ട് തന്നെയാണ് ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഡോ.അബ്ദുള്‍ ഗഫൂറിന്റെ മക്കളായ ഹുമയൂണ്‍ കല്ലിയത്ത് (എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രൊഡക്ഷന്‍ത്ത ഓപ്പറേഷന്‍സ്), പഹാലിഷാ കല്ലിയത്ത് (അഡീഷണല്‍ ഡയറക്ടര്‍, സെയില്‍സ് ത്ത മാര്‍ക്കറ്റിംഗ്) എന്നിവര്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് മോഹന്‍ലാലിനെ കൈരളി ടി എം ടി യുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി തിരഞ്ഞെടുത്തത്. 

ജനങ്ങള്‍ക്ക് മോഹന്‍ലാലിലുളള വിശ്വാസവും ആരാധനയും തങ്ങള്‍ക്ക് കരുത്താകുമെന്നും കൈരളി ടിഎംടിയുടെ അമരക്കാര്‍ ഏകസ്വരത്തില്‍ പറയുന്നു. കേരളത്തിലെ പ്രബല ബ്രാന്‍ഡായ കൈരളി ടിഎംടിയുടെ സ്റ്റീലിന് ഡിമാന്‍ഡേറുകയാണ്. അതുകൊണ്ടു തന്നെ തമിഴ്‌നാട്ടില്‍ പുതിയ ഫുള്‍ ഓട്ടോമേറ്റഡ് റീ-റോളിംഗ് മില്‍ സജ്ജീകരിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രൊഡക്ഷന്‍ കൂട്ടിയും ഫാക്ടറികളില്‍ മാറിവരുന്ന നവസാങ്കേതികവിദ്യകള്‍ സജ്ജീകരിച്ചും ബിസിനസ് വിപുലമാക്കുകയാണ് കല്ലിയത്ത് ഗ്രൂപ്പ്. 

ഇതിനിടെ മലപ്പുറത്ത് ആരംഭിച്ച അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. അതുകഴിഞ്ഞാലുടന്‍ കോഴിക്കോട് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായിരിക്കും ഇതെന്നും കല്ലിയത്ത് ഗ്രൂപ്പ് സാരഥികള്‍ പറയുന്നു.

 

Post your comments