Global block

bissplus@gmail.com

Global Menu

എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ ഉടന്‍ അനുമതി നല്‍കണം

എത്യോപ്യന്‍ വിമാനാപകടം മൂലം ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് വലിയ വിമാനങ്ങള്‍ക്ക് ഡി.ജി.സി.എ അനുമതി ഉടന്‍ നല്‍കണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. ബോയിങ് മാക്‌സ്-8 ഗണത്തില്‍പെട്ട വിമാനങ്ങള്‍ സര്‍വ്വീസ് നിര്‍ത്തിയതും സാമ്പത്തിക പ്രതിസന്ധി മൂലം ജെറ്റ് എയര്‍വേയ്‌സ് കൂട്ടത്തോടെ റദ്ദാക്കിയതും ഇന്‍ഡിഗോ വിമാനങ്ങള്‍ പൈലറ്റുമാരുടെ കുറവ് കാരണം സര്‍വ്വീസ് കുറച്ചതും വിമാനയാത്രക്കാരെ പൊതുവെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. 

വിഷു, ഈസ്റ്റര്‍, ഈദ്, മിഡില്‍ ഈസ്റ്റ് വേനല്‍ അവധി എന്നിവയുമായി ബന്ധപ്പെട്ട യാത്രക്കാര്‍ സീറ്റ് ദൗര്‍ലഭ്യം മൂലവും അമിത വിമാന നിരക്കുകള്‍ നല്‍കേണ്ടി വരുന്നതു മൂലവും നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് വിമാന കന്പനികള്‍ക്കു വലിയ കോഡ് 'ഇ' വിമാനങ്ങള്‍ പുനരാരംഭിക്കുന്നതിനു ഉടന്‍ അനുമതി നല്‍കേണ്ടതാണെന്നു കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി മാനേജിങ് കമ്മിറ്റിയും ചേംബര്‍ എയര്‍പോര്‍ട്ട് കമ്മിറ്റിയും ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. 

ഫ്‌ളൈ ദുബായ് സര്‍വീസ് കോഴിക്കോട് നിന്നും ആരംഭിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് സര്‍വീസ് ആരംഭിച്ചാല്‍ ദുബായില്‍ നിന്നും ലോകത്തിലെ 250 ഡസ്റ്റിനേഷനുകളിലേക്കും, എയര്‍ഇന്ത്യ കോഡ് 'ഇ' വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയാല്‍ 90 ഡസ്റ്റിനേഷനുകളിലേക്കും സൗകര്യപ്രദമായി മിതമായ നിരക്കില്‍ യാത്ര സാധ്യമാകുമെന്നും ചേംബര്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

(സുബൈര്‍ കൊളക്കാടന്‍-പ്രസിഡന്റ്, രാജേഷ് കുഞ്ഞപ്പന്‍-ഹോ.സെക്രട്ടറി,  ഡോ.കെ.മൊയ്തു-ചെയര്‍മാന്‍ എയര്‍പോര്‍ട്ട് സബ് കമ്മിറ്റി, ഷെവ.സി.ഇ. ചാക്കുണ്ണി-കണ്‍വീനര്‍ എയര്‍പോര്‍ട്ട് സബ് കമ്മിറ്റി)  

Post your comments