Global block

bissplus@gmail.com

Global Menu

കരുത്തുറ്റ മാണി സാര്‍ ഇനിയില്ല; കെ എം മാണിക്ക് വിട

മലയാളികളുടെ പ്രിയപ്പെട്ട മാണി സാറിന് ബിസിനസ് പ്ലസിന്റെ ആദരാഞ്ജലികൾ

കേരള നിയമസഭയില്‍ നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയുടെ മൃതദേഷം വിലാപ യാത്രയായി കോട്ടയത്തേക്ക് നീങ്ങി. കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാക്കളിലൊരാളായ കെ എം മാണി ഇന്നലെ വൈകിട്ട് 4.57ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ്് അന്തരിച്ചത്. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ശ്വാസകോശ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മാണിയുടെ അന്ത്യം. മാണിയുടെ ആരോഗ്യ നില വീണ്ടും അതീവ ഗുരുതരാവസ്ഥയിലാവുകയും വൈകിട്ടോടെ മരണപ്പെടുകയുമായിരുന്നു. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്‌കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും. 

കോണ്‍ഗ്രസിന്റെ കരുത്തുറ്റ നേതാവായ കെ എം മാണി കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായാണ് ജനനം. മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം. ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴില്‍ 1955 ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 

1959ല്‍ കെപിസിസിയില്‍ അംഗംമായി, 1964 മുതല്‍ കേരള കോണ്‍ഗ്രസ്സില്‍. 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയായി. 
1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും.

അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും, കരുണാകരന്റെ നാല് മന്ത്രിസഭകളിലും, ന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും, പി. കെ. വി മന്ത്രിസഭയിലും ഇ കെ നായനാരുടെ ഒരു മന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. റ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായിരുന്നു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 

11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്. ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണിയുടെ പേരിലാണ്. 

Post your comments