Global block

bissplus@gmail.com

Global Menu

ലോകത്തിലെ ഏറ്റവും വിലയേറിയ വിവാഹമോചനം

ലോകത്തില്‍ വിവാഹ മോചനത്തിലൂടെ ധനികരായ വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടി മക്കിന്‍സി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യയാണ് മക്കിന്‍സി. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന തീര്‍പ്പിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 

ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസ് നഷ്ടപരിഹാരമായി നല്‍കിയത് 36 ബില്യണ്‍ ഡോളറാണ്. ഇതോടെയാണ് ലോകത്തിലെ ധനികരായ വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് മക്കിന്‍സി.

ജെഫ് ബെസോസിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് കാമുകിയുടേതടക്കം സ്വകാര്യ ചിത്രങ്ങളും മറ്റും പുറത്ത് വിട്ടതോടെയാണ് 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം മക്കിന്‍സി അവസാനിപ്പിച്ചത്. ഇവര്‍ക്ക് നാലു കുട്ടികളുണ്ട്. 

Post your comments