Global block

bissplus@gmail.com

Global Menu

ആപ്പിള്‍ ഐ ഫോണ്‍ സ്വന്തമാക്കാം കുറഞ്ഞ ചിലവില്‍

വിപണി കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍ തോതില്‍ കുറവ് വരുത്തുന്നു. ആപ്പിളിന്റെ  പുതിയ ഐ ഫോണ്‍ മോഡലായ എക്‌സ് ആര്‍ മോഡലിന്റെ വില 22 ശതമാനത്തോളം കുറക്കാനാണ് തീരുമാനം. ഇതോടെ വില്‍പ്പന ഉയര്‍ത്താനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

ഐ ഫോണ്‍ എക്‌സ് ആര്‍ 64 ജിബിയുടെ വില 76900 ആണ്, ഇത് 59900 ആക്കാനും, 128 ജിബിയുടെ വില 81900 രൂപയില്‍ നിന്ന് 64900 ആയും, 256 ജിബിയുടേത് 91900 രൂപയില്‍ നിന്ന് 74900 ആയും കുറയ്ക്കും. 

30000 രൂപക്ക് മുകളില്‍ വരുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സാംസങ്ങാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ആപ്പിള്‍ മൂന്നാം സ്ഥാനത്താണ്. 

Post your comments