Global block

bissplus@gmail.com

Global Menu

ഓഹരി മൂല്യ നിര്‍ണയം കൃത്യമല്ല; കേരള ബാങ്ക് റിപ്പോര്‍ട്ടില്‍ പിഴവ്!

കേരള ബാങ്ക് രൂപീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവ്. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ ഓഹരി മൂല്യ നിര്‍ണയം കൃത്യമായി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രാഥമിക സംഘങ്ങളുടെ ബിസിനസ് കുറിച്ചും വ്യക്തമാക്കിയിട്ടില്ല.

നിലവിലുള്ള പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ദോഷമായി ബാധിക്കും. ജില്ലാ ബാങ്കില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ അടച്ച ഓഹരികള്‍ അതേ മൂല്യത്തില്‍ തന്നെയാകും കേരള ബാങ്കിലേക്ക് മാറ്റുന്നതും. ഇവയെ സോഫ്റ്റ്‌വെയറിന്റെ ഭാഗമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരഷ ബാങ്കിന്റെ നയം തീരുമാനിക്കുന്നത് കാര്‍ഷിക വായ്പ സംഘങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിയാകും. 

 

Post your comments