Global block

bissplus@gmail.com

Global Menu

36 ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴയിട്ടു

കൊച്ചി: 36 ബാങ്കുകള്‍ക്ക് പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് 71 കോടി രൂപ പിഴ അടയ്ക്കണം. 'സ്വിഫ്റ്റ്' സംവിധാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വീഴ്ച വരുത്തിയതിനാണു പിഴ. 

രാജ്യാന്തര പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ വിനിമയത്തിനു ബാങ്കിങ് വ്യവസായം വ്യാപകമായി ആശ്രയിക്കുന്ന സംവിധാനമാണു സ്വിഫ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പൊതു മേഖലയിലെ 16 ബാങ്കുകള്‍ പിഴ അടയ്ക്കണമെന്നാണ് ആര്‍ബിഐ ഉത്തരവ്. 

സ്വകാര്യ മേഖലയിലെ 11 ബാങ്കുകളാണു പിഴ അടയ്‌ക്കേണ്ടത്. ഒന്‍പതു വിദേശ ബാങ്കുകള്‍ക്കും പിഴയിട്ടിട്ടുണ്ട്. കേരളത്തില്‍നിന്നു കാത്തലിക് സിറിയന്‍ ബാങ്കിനു മാത്രമാണു പിഴ ശിക്ഷ. നാലു കോടി രൂപയാണ് സിഎസ്ബി ഒടുക്കേണ്ടത്

Post your comments