Global block

bissplus@gmail.com

Global Menu

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണ്; ടെക് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ആരംഭിക്കുന്നു

കോഴിക്കോട് സാങ്കേതികരംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സൈബര്‍ പാര്‍ക്കിലെ ഐമായ് മൊബൈല്‍ 10 എക്സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ടെക് സ്റ്റാര്‍ട്ടപ് സമ്മിറ്റ് - സോള്‍വ് ഫോര്‍ ഇന്ത്യ 29ന് ഐഐഎമ്മില്‍ നടക്കും.കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ഐഐഎം ലൈവ് എന്നിവയുടെ സഹകരണത്തോടെയുള്ള പരിപാടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി, ബിഗ് ഡേറ്റ തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ അവതരണങ്ങള്‍ നടത്തും.സാങ്കേതിക രംഗത്തെ സംരംഭകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കു പങ്കെടുക്കാം. 

 

Post your comments