Global block

bissplus@gmail.com

Global Menu

ചൈനയുമായി കൈകോര്‍ത്ത് സ്‌റ്റേറ്റ് ബാങ്ക്

ബാങ്ക് ഓഫ് ചൈനയുമായി ധാരണാപത്രം ഒപ്പുവച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബിസിനസ് പങ്കാളിത്തം ഉറപ്പ് വരുത്താനും ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കാനും പുതിയ വിപണികളിലേക്ക് വ്യാപിക്കാനും ധാരണ വഴിവെക്കുമെന്നും എസ്ബിഐ അറിയിച്ചു. 

ഈ ഉടമ്പടി രണ്ട് ബാങ്കുകള്‍ക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തലുകള്‍.
ഉടമ്പടി പ്രകാരം മുംബൈയില്‍ ബാങ്ക് ഓഫ് ചൈന ശാഖ തുറക്കും. എസ്ബിഐയുടെ ശാഖ ഷാങ്ഹായില്‍ പ്രവര്‍ത്തിക്കുന്നുണ്ട. എസ്ബിഐയുടേയും ബിഒസിയുടേയും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ പരസ്പരം ലഭ്യമാക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ അറിയിച്ചു. 

Post your comments