Global block

bissplus@gmail.com

Global Menu

നബാര്‍ഡ് റൂറല്‍ ആര്‍ട്ടിസാന്‍സ് എക്‌സ്‌പോ

നബാര്‍ഡ് സംഘടിപ്പിച്ച ഗ്രാമീണ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയായ 'കേരള വിപണനോത്സവ'ത്തിന് വന്‍ വരവേല്‍പ്പ്. തിരുവനന്തപുരം, പാളയം വി.ജെ.ടി ഹാളില്‍ ഫെബ്രുവരി 22 മുതല്‍ 28 വരെയായിരുന്നു മേള സംഘടിപ്പിച്ചത്. കേരളമുള്‍പ്പെടെ 22 സംസ്ഥാനങ്ങളില്‍ നിന്നുളള  കരകൗശലത്തൊഴിലാളികള്‍ മേളയില്‍ അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 

ഇവയുടെ വിപണനത്തിനും നബാര്‍ഡ് മേളയില്‍ സൗകര്യമൊരുക്കിയിരുന്നു. ആര്‍ബിഐ റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍. സ്വാമിയാണ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരളത്തിന്റെ തനത് ഓര്‍ഗാനിക് കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍, മുള/തുകല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ബൃഹത്തായ ശേഖരം മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു.

തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കരകൗശല ഉത്പന്നങ്ങളും രാജസ്ഥാന്‍, സിക്കിം, ജമ്മു കശ്മീര്‍, തെലുങ്കാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള കൈത്തറി ഉത്പന്നങ്ങളും മേളയെ വര്‍ണ്ണാഭമാക്കി. ഹരിയാന, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുളള പുരാതന ആഭരണങ്ങളായുരുന്നു മറ്റൊരു ഹൈലൈറ്റ്. വിവിധയിനം ഉത്പന്നങ്ങളുടെ അമ്പതിലേറെ സ്റ്റാളുകളാണ് കേരള വിപണനോത്സവത്തിലുണ്ടായിരുന്നത്.
 

Post your comments