Global block

bissplus@gmail.com

Global Menu

റിലയന്‍സ് പൈപ്പ്‌ലൈന്‍ ബ്രൂക്ക് ഫീല്‍ഡ് ഏറ്റെടുക്കും

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കിഴക്കു പടിഞ്ഞാറ് ഗ്യാസ് പൈപ്പ് ലൈന്‍ കാനഡയിലെ നിക്ഷേപകരായ ബ്രൂക്ക് ഫീല്‍ഡ് നേതൃത്വം നല്‍കുന്ന ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രസ്റ്റ് ഏറ്റെടുക്കും. 13,000 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. കൃഷ്ണ ഗോദാവരി ഡി6 (കെജി ബേസില്‍) തടത്തില്‍ നിന്നുള്ള വാതകം ഉപഭോക്താക്കളില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണ് പൈപ്പ് ലൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. 

2009 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പൈപ്പ് ലൈനിന് 1460 കിലോമീറ്റര്‍ നീളമുണ്ട്. 16,347.96 കോടി രൂപ മുതല്‍മുടക്കിയാണ് ഇതു സ്ഥാപിച്ചത്. കെജി ബേസില്‍ റിലയന്‍സും, പങ്കാളിയായ ബിപിയും 500 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. പുതിയ പ്രകൃതി വാതക തടാകങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. കരാര്‍പ്രകാരം പൈപ്പ് ലൈനിലൂടെ വാതകം കൊണ്ടുപോകുന്നതിന് റിലയന്‍സുമായി ധാരണയുണ്ടാക്കി. 

Post your comments