Global block

bissplus@gmail.com

Global Menu

നിര്‍മ്മാണ മേഖലയിലെ സ്തംഭനം ഒഴിവാക്കണം: ഉമ്മന്‍ചാണ്ടി

ട്രഷറി നിയന്ത്രണവും സിമന്റ് ഉള്‍പ്പെടെയുളള നിര്‍മ്മാണ വസ്തുക്കളുടെ അസാധാരണ വിലക്കയറ്റവും മൂലം സ്തംഭിച്ചിരിക്കുന്ന നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ 

ചെറുകിട നാമമാത്ര കരാറുകാരുടെ ബില്ലുകള്‍ പോലും ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണ്. ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്ന പണമുണ്ടെങ്കില്‍ കടക്കെണിയില്‍ നിന്നും കരാറുകാരടക്കമുളള സംരംഭകരെ രക്ഷിക്കാം. ധൂര്‍ത്തും കെടുകാര്യസ്ഥതയും തുടര്‍ന്നാല്‍ ആയിരം വര്‍ഷം കൊണ്ടും സര്‍ക്കാര്‍ പ്രതിസന്ധി മാറുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര നിര്‍മ്മാണ മേഖലയിലെ 26 സംഘടനകളുടെ പൊതുവേദിയായ സി.സി.ഐ സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Post your comments