Global block

bissplus@gmail.com

Global Menu

എയ്‌റോ ഇന്ത്യ 2019യില്‍ കേരള സംഘത്തെ നയിച്ച് ടോം ജോസ്

ബംഗളുരു: ഫെബ്രുവരി 20ന് ബംഗളുരുവിലെ യെലഹങ്ക വ്യോമത്താവളത്തില്‍ ആരംഭിച്ച എയ്‌റോ ഇന്ത്യ 2019ന്റെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് നയിച്ച ഉന്നതതലസംഘം പങ്കെടുത്തു. 

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ കെ. എ. സന്തോഷ്‌കുമാര്‍, കെ. എന്‍. ശ്രീകുമാര്‍ (സീനിയര്‍ മീഡിയ അഡൈ്വസര്‍ ,കിന്‍ഫ്ര), ഡോ.ടി.ഉണ്ണിക്കൃഷ്ണന്‍ (ജനറല്‍ മാനേജര്‍, കിന്‍ഫ്ര), വി. ആര്‍. ബാലു (മാനേജര്‍ ബിസിനസ് ഡെവലപ്‌മെന്റ് ത്ത മാര്‍ക്കറ്റിംഗ്, കിന്‍ഫ്ര), അനീഷ് (ജൂനിയര്‍ മാനേജര്‍,കിന്‍ഫ്ര), അശോക് (മാനേജമെന്റ് എക്‌സിക്യൂട്ടീവ്,കിന്‍ഫ്ര), വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കെല്‍ട്രോണ്‍, കെഇഎല്‍, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഫോര്‍ജിംഗ്, ട്രാകോ കേബിള്‍സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉന്നതതലസംഘത്തില്‍ ഉണ്ടായിരുന്നു. 

എയ്‌റോ ഇന്ത്യ 2019 പ്രദര്‍ശനത്തിന്റെ ഭാഗമായ കേരള സ്റ്റാള്‍ എബി 1-4 ചീഫ് സെക്രട്ടറി ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വ്യോമയാന നിര്‍മ്മാണമേഖലയിലെ കരുത്തും ശേഷിയും അവസരങ്ങളും എബി 1-4 സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 

ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങി വിവിധരാജ്യങ്ങളുടെ ആകാശക്കരുത്ത് തെളിയിക്കുന്ന അഭ്യാസപ്രകടനമാണ് എയ്‌റോ ഇന്ത്യ എയര്‍ ഷോ. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോയ്ക്ക് യെലഹങ്ക വീണ്ടും വേദിയായത്. 22 മുതലാണ് പൊതുജനത്തിന് പ്രവേശനം അനുവദിച്ചത്. 

വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റര്‍ എയ്‌റോബാറ്റിക് സംഘം ഇംഗ്‌ളണ്ടിന്റെ യാക്കോവ്‌ലവ്സ് (യാക്ക്) എന്നിവയാണ് ഉദ്ഘാടനനാളില്‍ ആകാശക്കാഴ്ചയൊരുക്കിയത്. പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇന്ത്യയുടെ എയ്‌റോബാറ്റിക് സംഘമായ സൂര്യകിരണിന്റെ പകടനം റദ്ദാക്കി. ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോയ്ക്ക് കേന്ദ്ര സേനയും പൊലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കിയത്.
വ്‌സ്‌

Post your comments