Global block

bissplus@gmail.com

Global Menu

വന്‍ വിലക്കുറവില്‍ സപ്ലൈക്കോയുടെ ഗൃഹോപകരണ മേള

സംസ്ഥാനത്ത് വന്‍ വിലക്കുറവില്‍ സപ്ലൈക്കോയുടെ ഗൃഹോപകരണ വില്‍പ്പന. പൊതു വിപണിയിലെ വിലയെക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ വിലക്കുറവിലാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. 

മന്ത്രി പി തിലോത്തമനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗൃഹോപകരണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായാണ് സപ്ലൈകോ എത്തിയിരിക്കുന്നത്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോട്ടയം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും, തുടര്‍ന്ന് കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പര്‍ മാര്‍ക്കറ്റുകളിലും തൃശ്ശൂര്‍ പീപ്പിള്‍സ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വില്‍പ്പന നടത്തുന്നത്. മാര്‍ച്ച് 15 വരെ നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങള്‍ സമ്മാനമായും നല്‍കും. 

 

 

 

 

 

 

 

 

 

Post your comments