Global block

bissplus@gmail.com

Global Menu

കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി; ആമസോണ്‍ സഹേലി

സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി ആമസോണും. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭിക്കും. ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന മേഖലയില്‍ സാധ്യതകള്‍ തുറന്ന് ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതി ആമസോണ്‍ സഹേലി. 

കുടുംബശ്രീ ആമസോണുമായി ധാരണാപത്രം ഒപ്പിട്ടു. സ്ത്രീ സംരംഭകര്‍ക്ക് പിന്തുണയും പരിശീലനവും ആമസോണ്‍ നല്‍കും. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. 

വസ്ത്രങ്ങള്‍, ജ്വല്ലറി, ഗ്രോസറി തുടങ്ങിയ 13 ഉല്‍പ്പന്ന ശ്രേണികളിലായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ സഹേലിയില്‍ ഉള്ളത്. നിലവില്‍ 17പങ്കാളികളും 100,000 സ്ത്രീ സംരംഭകരുമുണ്ട്. 

Post your comments