Global block

bissplus@gmail.com

Global Menu

ടെക്‌നോപാര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കും

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിനോടു ചേര്‍ന്ന് ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സ്ഥാപിച്ചതിനെക്കാള്‍ വിശാലമായ വേള്‍ഡ് ട്രേഡ് സെന്ററാണ് സ്ഥാപിക്കുക.

ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ഉള്‍പ്പടെ സ്ഥാപിക്കാന്‍ 1015 ഏക്കര്‍ സ്ഥലം ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്ന് ബ്രിഗേഡ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ആര്‍.ജയ്ശങ്കര്‍ അറിയിച്ചു. ബ്രിഗേഡ് ഗ്രൂപ്പാണ് ബംഗളൂരുവിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിച്ചത്. ചെന്നൈയിലും ഹൈദരാബാദിലും സ്ഥാപിക്കുന്നുണ്ട്. 

ലോകമാകെ വിവിധ നഗരങ്ങളിലുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ അവിടങ്ങളിലെ ഏറ്റവും പ്രമുഖ ഓഫിസ് കോംപ്ലക്‌സ് ആയിരിക്കും. കൊച്ചിയില്‍ 500 കോടിയോളം മുതല്‍മുടക്കി ''ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍'' ഹോട്ടലും 10 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വേള്‍ഡ് ട്രേഡ് സെന്ററുമാണു സ്ഥാപിച്ചത്. 

വൈക്കം കായല്‍ തീരത്ത് 16 ഏക്കറില്‍ റിസോര്‍ട്ടിനായി സ്ഥലം വാങ്ങിയിട്ടുണ്ട്. അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കുമെന്നും ജയ്ശങ്കര്‍ അറിയിച്ചു.

Post your comments