Global block

bissplus@gmail.com

Global Menu

ഉദയാ ഓണ്‍ലൈന്‍ സ്റ്റോര്‍ (യോസ്) നിലവില്‍ വന്നു

ഗൃഹോപകരണ വിപണന രംഗത്ത് 35 വര്‍ഷത്തെ സേവനപാരമ്പര്യമുളള ഉദയായുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ (യോസ്) നിലവില്‍ വന്നു. ഇനി ഉദയായിലെ ഷോപ്പിംഗ്, ലോകത്ത് എവിടെ നിന്നും ഓണ്‍ലൈനായി നടത്താം. ഇന്ത്യയില്‍ എവിടേയ്ക്കും സാധനങ്ങള്‍ ലഭ്യമാക്കാം. 

മികച്ച റേറ്റിംഗ് ഉളള സോഫ്റ്റ്‌വെയറും പേമെന്റ് ഗേറ്റ്‌വേയും ലോജിസ്റ്റിക്കും ഉദയായുടെ വിശ്വാസതയും ഈ സ്റ്റോറിനെ കൂടുതല്‍ ജനപ്രിയമാക്കും. ഈ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും മൊബൈലില്‍ ഡൌണ്‍ലോഡ് ചെയ്തും ഉത്പന്നങ്ങള്‍ വാങ്ങാം. 

ലളിതം, വിശ്വസ്തം, ലാഭകരം എന്ന മുഖമുദ്രയുളള ഈ ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഉദ്ഘാടനം ജനുവരി 31ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങില്‍ കേരള ഐടി ആന്‍ഡ് ഇലക്ട്രോണിക്‌സ് സെക്രട്ടറി എം.രവിശങ്കര്‍ ഐ.എ.എസാണ് നിര്‍വ്വഹിച്ചത്.

യോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംസ്ഥാന രജിസ്‌ട്രേഷന്‍ വിഭാഗം ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍. സതീഷ് ഐ.എ.എസ് അവതരിപ്പിച്ചു. വയലാര്‍ അവാര്‍ഡ് ജേതാവും കേരള ഫുഡ് കമ്മിഷണറുമായ കെ.വി. മോഹന്‍കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. 

ചടങ്ങില്‍ പ്രമുഖ സൈക്കോളജിസ്റ്റ് ജസ്റ്റിന്‍ പടമാടന്‍, നടി മല്ലിക സുകുമാരന്‍, തുടങ്ങിയ പ്രമുഖരും പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ ഉദയാ ഗ്രൂപ്പ് സി.ഇ.ഒ കെ. ഉദയകുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ഉല്ലാസ് ഉദയകുമാര്‍ ആമുഖവും എച്ച്.ആര്‍ മാനേജര്‍ അശ്വതി ഉല്ലാസ് കൃതജ്ഞതയും രേഖപ്പെടുത്തി. 

 

Post your comments