Global block

bissplus@gmail.com

Global Menu

ബൈജൂസ് 850 കോടി രൂപയ്ക്ക് അമേരിക്കന്‍ കന്പനിയെ ഏറ്റെടുത്തു

കൊച്ചി: ലോകത്തിലെ ഏറ്റവും മൂല്യമുളള എഡ്ടെക് കന്പനിയായ ബൈജൂസ് വിദ്യാഭ്യാസ ഗെയിമുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കന്പനിയായ ഓസ്മോയെ 12 കോടി ഡോളറിന് (ഏകദേശം 850 കോടി രൂപ) ഏറ്റെടുത്തു. ആദ്യമായാണ് ഒരു അമേരിക്കന്‍ കന്പനിയെ ഏറ്റെടുക്കുന്നത്. ഓസ്മോയുടെ ഫിസിക്കല്‍ ടു ഡിജിറ്റല്‍ ടെക്നോളജി കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താനാണ് പദ്ധതിയെന്ന് കന്പനി പറയുന്നു. നിലവില്‍ ഏകദേശം 25,200 കോടി രൂപ മൂല്യമുളള കന്പനിയാണ് ബൈജൂസെന്നാണ് റിപ്പോര്‍ട്ടുകള്‍

Post your comments