Global block

bissplus@gmail.com

Global Menu

ഇന്ദ്ര നൂയി ലോകബാങ്ക് പ്രസിഡന്‍റ് ആയേക്കും

ന്യൂയോര്‍ക്ക്: പെപ്സികോ മുന്‍ സി.ഇ.ഒ ഇന്ദ്ര നൂയി ലോകബാങ്ക് പ്രസിഡന്‍റാകുമെന്ന് സൂചന. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍കയുമായുളള സൌഹൃദമാണ് ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ദ്രയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് സഹായകമായത്. ഇന്ദ്ര നൂയി തനിക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് ഇവാന്‍ക ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2018 ആഗസ്റ്റിലാണ് ഇന്ദ്ര പെപ്സികോ വിട്ടത്.  

Post your comments