Global block

bissplus@gmail.com

Global Menu

40നു താഴെയുള്ള സമ്പന്നരുടെ ഫോബ്സ് പട്ടികയിൽ 2 ഇന്ത്യൻ വംശജർ

ന്യൂയോര്‍ക്ക്: ഫോബ്സ് പട്ടികയിൽ  ഇടം നേടി രണ്ട് ഇന്ത്യൻ വംശജർ . 40 വയസ്സിന് താഴെയുളള സമ്പന്നരായ അമേരിക്കന്‍ സംരംഭകരുടെ ഫോബ്സ് പട്ടികയിലാണ് ഇന്ത്യൻ വംശജരായ ഹെഡ്ജ് ഫണ്ട് മാനേജരായ വിവേക് രാമസ്വാമി (30) യും ഇന്‍സ്റ്റകാര്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ അപൂര്‍വ മേഹ്ത (29) യും ഇടം നേടിയത് .

പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള രാമസ്വാമിയുടെ ആസ്തി 50 കോടി ഡോളറും, നാൽപ്പതാം സ്ഥാനത്തുള്ള മേഹ്തയുടെ ആസ്തി 40 കോടി ഡോളറുമാണ്. 

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് 35 കാരനായ ഫെയിസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്. 4710 കോടി ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ആസ്തി. 

ഫോബ്സിന്റെ ഈ പട്ടികയിൽ അരഡസന്‍ പേരും 30  വയസ്സിനു താഴെയുള്ളവരാണ്.ഇതിൽ 21കാരനായ പാമര്‍ ലക്കിയാണ് കൂട്ടത്തിൽ ഏറ്റവും പ്രായംകുറഞ്ഞയാള്‍.

Post your comments