Global block

bissplus@gmail.com

Global Menu

മഹീന്ദ്ര എക്സ്യുവി 300 ബുക്കിംഗ് തുടങ്ങി

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതുപുത്തന്‍ എസ്യുവി ""എക്സ്യുവി 300'ന്‍റെ ബുക്കിംഗ് ആരംഭിച്ചു. മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ബുക്ക് ചെയ്യാം. അടുത്തമാസം വാഹനം വിപണിയില്‍ അവതരിപ്പിക്കും. വിപണിയിലുളള എസ് യു വികളുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടു സമഗ്രവും ആവേശകരവുമായ പാക്കേജാണ് ""എക്സ്യുവി 300' ആയി നിരത്തിലെത്തുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര അഭിപ്രായപ്പെട്ടു. എട്ടു മുതല്‍ 12 ലക്ഷം രൂപ വരെയാവും ""എക്സ്യുവി 300' വകഭേദങ്ങളുടെ വിലയെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തില്‍ 

ഇതാദ്യമായി ലഭിക്കുന്ന സൌകര്യങ്ങളും സംവിധാനങ്ങളും മികച്ച സുരക്ഷയുമൊക്കെ പുത്തന്‍ എസ്യുവിയുടെ സവിശേഷതകളാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ചു സീറ്റുള്ള കോംപാക്ട് എസ്യുവി വിഭാഗത്തില്‍ ഇതാദ്യമായി ഏഴ് എയര്‍ബാഗുമായിട്ടാണ് ""എക്സ്യുവി 300' എത്തുന്നത്. ഇടത്തരം സെഡാനുകളില്‍ പോലും ഇത്രയേറെ എയര്‍ബാഗിലെന്നും രാം നക്ര ചൂണ്ടിക്കാട്ടി. ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടമാറ്റിക് ക്ളൈമറ്റ് കണ്‍ട്രോള്‍, മുന്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയൊന്നും ഈ വിഭാഗത്തില്‍ നിലവില്‍ ലഭ്യമല്ളാത്ത സൌകര്യങ്ങളാണ്. മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളുമായ സാങ്യങ്ങിന്‍റെ ""ടിവൊലി' പ്ളാറ്റ്ഫോം ആധാരമാക്കിയാണ് ""എക്സ് യു വി 300' രൂപകല്പന ചെയ്തിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി എസ്യുവിയുടെ സസ്പെന്‍ഷന്‍ മഹീന്ദ്ര പരിഷ്കരിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എക്സ്യുവി 300 ലഭിക്കും

Post your comments