Global block

bissplus@gmail.com

Global Menu

ഐടി മേഖലയിലും കൈവച്ച് അദാനി ഗ്രൂപ്പ്

ഹൈദരാബാദ്: ഐടി മേഖലയിലും ഒരു കൈ നോക്കാനുറച്ച് അദാനി ഗ്രൂപ്പ്. ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധം, റിയല്‍റ്റി, എഫ്എംസിജി മേഖലകളില്‍ തങ്ങളുടേതായ ഇടം വെട്ടിപ്പിടിച്ച് മുന്നേറുന്ന 11 ബില്യണ്‍ ഡോളര്‍ ആസ്തിയുളള അദാനി ഗ്രൂപ്പ് ഇ~ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലാണ് പുതുതായി ഭാഗ്യം പരീക്ഷിക്കുന്നത്.

ഇതിന്‍റെ ആദ്യപടിയായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗത്ത് 70,000 കോടി രൂപ നിക്ഷേപിക്കാനും തീരുമാനമായി. രാജ്യത്തെ പൌരന്മാരുടെ വിവരങ്ങള്‍ രാജ്യത്തിനുളളില്‍ തന്നെ സൂക്ഷിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് അദാനി ഗ്രൂപ്പിന് പുതിയ മേഖലയിലേക്ക് പ്രവേശിക്കാന്‍ പ്രചോദനമായത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയില്‍ വിശാഖപട്ടണത്തും പരിസരത്തുമായി അദാനി എന്‍റര്‍പ്രൈസസ് 5ജിഡബ്ള്യു കപ്പാസിറ്റിയുളള ഡേറ്റ പാര്‍ക്കുകള്‍ സ്ഥാപിക്കും. പിന്നീട് ഇത് രാജ്യമെന്പാടും വ്യാപിപ്പിക്കും.

അടുത്ത 20 വര്‍ഷത്തിനിടയില്‍ ആന്ധ്രപ്രദേശിലെ ഡേറ്റ പാര്‍ക്കുകളില്‍ മാത്രം 70,000 കോടി നിക്ഷേപിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ അദാനി എന്‍റര്‍പ്രൈസസും ആന്ധ്രസര്‍ക്കാരും ഒപ്പുവച്ചു. ഈ ഡേറ്റ പാര്‍ക്കുകള്‍ ഒരു ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നു.

Post your comments