Global block

bissplus@gmail.com

Global Menu

ഹാര്‍ലി ഡേവിഡ്സണ്‍ ലൈവ് വയര്‍ പുറത്തിറക്കി

അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണിന്‍റെ ആദ്യ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ ജനുവരി എട്ടിന് ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോ(സി.ഇ.എസ്)യില്‍ അനാവരണം ചെയ്തു.

പെര്‍മനന്‍റ് മാഗ്നറ്റ് വൈദ്യുത മോട്ടോര്‍ സഹിതമെത്തുന്ന ബൈക്കില്‍ ഊര്‍ജ സംഭരണത്തിനായി റീചാര്‍ജബ്ള്‍ എനര്‍ജി സ്റ്റോറേജ് സിസ്റ്റ(പ്രധാന ബാററ്റി)മാണ് ഉപയോഗിച്ചിരിക്കുന്നത് സാംസങ് എസ് ഡി ഐ കന്പനിയുടെ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ""ലൈവ് വയറി'ന്‍െറ രംഗപ്രവേശം സാംസങ്ങും  സ്ഥിരീകരിച്ചു.

സാങ്കേതിക വിദ്യയില്‍ തല്പരരായ, പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ നാലുവര്‍ഷമായി സാംസങ്ങും ഹാര്‍ലി ഡേവിഡ്സണും സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഹാര്‍ലിയുടെ ആദ്യ വൈദ്യുത ബൈക്കിനായി ലിഥിയം അയോണ്‍ സെല്ളുകളാണ് സാംസങ് എസ് ഡി ഐ വികസിപ്പിച്ചത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ""ലൈവ് വയര്‍' 180 കിലോമീറ്റര്‍ ഓടുമെന്നാണു പ്രതീക്ഷ; നിശ്ചലാവസ്ഥയില്‍ നിന്ന് വെറും മൂന്നര സെക്കന്‍ഡില്‍ ബൈക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജ്ജിക്കും. ആദ്യമായി പ്രദര്‍ശനത്തിനെത്തുന്ന വേളയില്‍ തന്നെ ""ലൈവ് വയറി'നുള്ള പ്രീ ബുക്കിങ്ങും ആരംഭിച്ചു.  പ്രത്യേകം സജ്ജീകരിച്ച വെബ്സൈറ്റ് വഴിയാണു ""ലൈവ് വയര്‍' ബുക്ക് ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

ഓഗസ്റ്റോടെ ഡെലിവറി ആരംഭിക്കുമെന്നു കരുതുന്ന ""ലൈവ് വയറി'ന് 29,799 ഡോളര്‍(ഏകദേശം 20.96 ലക്ഷം രൂപ) ആണ് വില. ഇന്ത്യയിലെത്തുന്പോള്‍ ഇറക്കുമതി ചുങ്കവും മറ്റുമായി വില ഇതിലും ഉയരും. 

 

Post your comments