Global block

bissplus@gmail.com

Global Menu

ചെറുനിക്ഷേപങ്ങളിലൂടെ സമ്പത്ത് വളര്‍ത്താം

മനോജ് തോമസ്

ഫിനാന്‍ഷ്യല്‍ പ്‌ളാനിംഗ് എന്നത് ജീവിതകാല് മുഴുവന്‍ നടത്തേണ്ട ഒരു സംഗതി തന്നെയാണ്. ഓരോരരുത്തരുടെയും പ്രായം, സാമ്പത്തികസ്ഥിതി മുതലായവയനുസരിച്ച് ഇതില്‍ വ്യതിയാനം വരുമെങ്കിലും ജിവിതാന്ത്യം വരെ തുടരേണ്ട ഒരു സംഗതിയാണ് സാമ്പത്തിക ആസൂത്രണം എന്നതില്‍ തര്‍ക്കമില്ല! പക്ഷേ, ചിലര്‍ ഇതു തുടങ്ങാന്‍ താമസിക്കുന്നു. മറ്റി ചിലരാവട്ടെ ഇടയ്ക്കുവെച്ച് നിര്‍ത്തുന്നു. ഇനി വേറെ ചിലര്‍ സാമ്പത്തികാസൂത്രണം നടത്തുന്നതു തന്നെയില്ല. ഇതിന്റെ കയ്പുനീര്‍ പില്‍ക്കാലത്ത് കുടിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് നടത്താതെ പോയ സാമ്പത്തികാസൂത്രണത്തെക്കുറിച്ചോര്‍ത്ത് അവര്‍ ദുഃഖിക്കുന്നത്.
എന്തിനായിരിക്കണ് ദീര്‍ഘവീക്ഷണത്തോടുകൂടി സാമ്പത്തികാസൂത്രണം നടത്തുന്നത്? വരുമാനത്തിലെ കോംപൗണ്ടിംഗ് എന്ന മാജിക് നേരിട്ടനുഭവിച്ചറിയണമെന്നുണ്ടെങ്കില്‍ ഒരാള്‍ ദീര്‍ഘകാല സാമ്പത്തികാസൂത്രണം നടത്തേണ്ടത് അനിവാര്യമായി വരുന്നു. ഇന്ന് ലഭ്യമായ ഒരു ലക്ഷം രൂപ 12 ശതമാനം നേട്ടം ലഭ്യമാകുന്ന ഏതെങ്കിലുമൊരു നിക്ഷേപാവസരത്തില്‍ നിങ്ങള്‍ മുടക്കുന്നുവെന്ന്  കരുതുക. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം എല്ലാ വറ്ഷവും കൃത്യമായി നിങ്ങള്‍ പിന്‍വലിക്കുന്നുവെന്നു് കരുതുക. അങ്ങനെയെങ്കില്‍ പത്തു വര്‍ഷങ്ങള്‍കെകാടുവില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുക നിങ്ങള്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ മാത്രമായിരിക്കും! എന്നാല്‍ ഈ തുക വര്‍ഷാവര്‍ഷം പിന്‍വലിക്കാതെ അതേ നിരക്കില്‍ത്തന്നെ (12 ശതമാനം വാര്‍ഷിക നിരക്കില്‍) പുനര്‍നിക്ഷേപം നടത്തുകയാണെങ്കില്‍ പത്താം വര്‍ഷത്തിനൊടുവില്‍ നിങ്ങളുടെ നിക്ഷേപം മൂന്നുമടങ്ങ് വര്‍ദ്ധിച്ച് 3,11,000 രൂപയായി മാറുന്നു. ഇതേ നിക്ഷേപം 20 വര്‍ഷ് കൊണ്ട് 10 മടങ്ങിനടുത്ത് (9,65,000 രൂപ) വര്‍ദ്ധിക്കുന്നുവെന്ന് മനസ്സിലാക്കുമ്പോള്‍ 'കോംപൗണ്ടിങ്ങ് എന്ന മാജിക്കിന്റെ യഥാര്‍ത്ഥ ശക്തി നിങ്ങള്‍ക്കു ബോധ്യമാകും! ഇതുതന്നെയാവണം സാമ്പത്തികാസൂത്രണത്തിന്റെ ഒന്നാം ചുവട്. ദീര്‍ഘകാല നിക്ഷേപം കോംപൗണ്ടിങ്ങിലൂടെ വളരട്ടെ. കോഒപൗണ്ടിങ്ങ് എന്ന പദം മനസ്‌സിലാക്കുമ്പോള്‍ ഇതുകൂടി മനസ്‌സിലാക്കുക. കോംപൗണ്ടിങ്ങിനു വേണ്ടിവരുന്ന കാലയളവ് എത്രകണ്ട് കുറയുന്നോ അത്രയും വേഗത്തിലായിരിക്കും നിങ്ങളുടെ മൂലധനം വളരുക. ഇതേ ഉദാഹരണം തന്നെയെടുക്കുകയാണെങ്കില്‍, മുന്‍പു പറഞ്ഞ വാര്‍ഷികാടിസ്ഥാനത്തിലുള്ള കോംപൗണ്ടിങ്ങിനു പകരം അര്‍ധവാര്‍ഷികാചിസ്ഥാനത്തിലുളള കോ്പൗണ്ടിങ്ങ് ആണെങ്കില്‍, നിങ്ങളുടെ ഒരു ലക്ഷം രൂപ പത്തുവര്‍ഷത്തിനുശേഷം 3,21,000 രൂപയായി വളര്‍ന്നേനെ (വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് 3,11,000 ആയിരുന്നുവെന്നത് ഓര്‍ക്കുക). ഇനി ഇതേ കോംപൗണ്ടിങ്ങ് ത്രൈമാസക്കാലയളവിലായുന്നെങ്കിലോ? അങ്ങനെയെങ്കില്‍ ഈ തുക 3,30,000 ആയി മാറിയേനെ എന്നു മനസ്‌സിലാക്കുമ്പോള്‍ ചിത്രം വ്യക്തമാകും.
ചില മ്യൂച്വല്‍ ഫണ്ടുകള്‍ 'ഗ്രോത്ത്' പ്‌ളാന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ, വര്‍ഷാവര്‍ഷം ഡിവിഡന്റ് നല്‍കുന്നതിനു പകരം ഇത്തരം മ്യൂച്ചല്‍ ഫണ്ടുകള്‍, നേടുന്ന ലാഭം പുനര്‍നിക്ഷേപം നടത്തുകയാണ് പതിവ്. അങ്ങനെ കോംപൗണ്ടിങ്ങിന്റെ യഥാര്‍ത്ഥ ഗുണം നിക്ഷേപകന് ലഭ്യമാകുന്നു. പക്ഷേ ഒരവസരത്തില്‍ അവ്വെങ്കില്‍ മറ്റൊരിക്കല്‍ തന്റെ നിക്ഷേപത്തില്‍ നിന്നുമു വരുമാനം നിക്ഷേപകന് ആവശ്യമായി വരുന്നു. ഇത്തരം ്വസരങ്ങളെ വിസ്മരിച്ചുകൊണ്ടാവരുത് നിക്ഷേപമെന്നോര്‍മിപ്പിക്കുവാന്‍ മാത്രമാണ് ഇതെഴുതിയത്. അത്തരം ആവശ്യങ്ങള്‍ മുന്നില്‍ കാണുന്ന അവസരങ്ങളില്‍ തീര്‍ച്ചയായും അവയില്‍ നിന്നുള്ള വരുമാനം കാലാകാലങ്ങളില്‍ പിന്‍വലിക്കാനാവും വിധം തന്നെയാവണം നിക്ഷേപം. കഓപൗണ്ടിങ്ങിന്റെ മാജിക് താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്നും ശ്രദ്ധിക്കുക. കേവലം 1000 രൂപ 8 ശതമാനവും 15 ശതമാനവും പലിശ നിരക്കില്‍ പ്രതിമാസം നിക്ഷേപിക്കുന്നൊരാള്‍ക്ക് ലഭിക്കുന്ന തുക താഴെ പറയും പ്രകാരമായിരിക്കും
കേവലം 8 ശതമാനത്തില്‍ പോലും കോംപൗണ്ട് ചെയ്യപ്പെടുന്നൊരു പ്രതിമാസ 1000 രൂപാ നിക്ഷേപം 15 ലക്ഷം രൂപയ്ക്കടുത്തേക്ക് വളരുകയാണ് ചെയ്യുന്നത്. മികച്ച ശമ്പളത്തോടെ തന്നെ കരിയര്‍ ആരംഭിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രതിമാസം 1000 രൂപയെന്നത് ഒരു തുകയേ അല്ല എന്നതോര്‍ക്കുക. പക്ഷേ, എത്രയും നേരത്തെ ഇതു തുടങ്ങണമെന്നു മാത്രം. ഇനി വിവിധ നിക്ഷേപങ്ങളെക്കുറിച്ചും അവയില്‍ നിന്ന് ലഭിച്ചേക്കാവുന്ന വരുമാനം, അന്തര്‍ലീനമായിരിക്കുന്ന റിസ്‌ക്, ലിക്വിഡിറ്റി, കൈകാര്യം ചെയ്യുന്നതിലുള്ള എളുപ്പം എന്നിവയെക്കുറിച്ചുമാണ് അറിയാനുള്ളത്. ഇനി അവയെക്കുറിച്ച് പറയാം
ഫിനാന്‍ഷ്യല്‍ പഌനിംഗ് എന്നത് ജീവിതകാലം മുഴുവന്‍ നടത്തേണ്ട ഒരു സംഗതി തന്നെയാണ്. ഓരോരുത്തരുടേയും പ്രായം, സാമ്പത്തിക സ്ഥിതി മുതലായവയനുസരിച്ച് ഇതില്‍ വ്യതിയാനം വരുമെങ്കിലും ജീവിതാന്ത്യം വരെ തുടരേണ്ട ഒരു സംഗതിയാണ് സാമ്പത്തിക, ആസൂ്്രതണം എന്നതില്‍ തര്‍ക്കമില്ല! പക്ഷേ, ചിലര്‍ ഇതു തുടങ്ങാന്‍ താമസിക്കുന്നു. മറ്റു ചിലരാവട്ടെ ഇടയ്ക്കുവെച്ച് നിര്‍ത്തുന്നു. ഇനി വേറെ ചിലര്‍ സാമ്പത്തികാസൂത്രണം നടത്തുന്നതു തന്നെയില്ല. ഇതിന്റെ കയ്പുനീര്‍ പില്‍ക്കാലത്ത് കുടിക്കേണ്ടി വരുമ്പോള്‍ മാത്രമാണ് നടത്താതെ പോയ സാമ്പത്തികാസൂത്രണത്തെക്കുറിച്ചോര്‍ത്ത് അവര്‍ ദുഃഖിക്കുന്നത്.
എന്തിനായിരിക്കണം ദീര്‍ഘകാലവീക്ഷണത്തോടുകൂടി സാമ്പത്താകാസൂത്രണം നടത്തുന്നത്? വരുമാനത്തിലെ കോംപൗണ്ടിങ്ങ് എന്ന മാജിക് നേരിട്ടനുഭവിച്ചറിയണമെന്നുണ്ടെങ്കില്‍ ഒരാള്‍ ദീര്‍ഘകാല സാമ്പത്തികാസബത്രണം നടത്തേണ്ടത് അനിവാര്യമായി വരുന്നു. ഇന്ന് ലഭ്യമായ ഒരു ലക്ഷ് രൂപ 12 ശതമാനം നേട്ടം ലഭ്യമാകുന്ന ഏതെങ്കിലുമൊരു നിക്ഷേപാവസരത്തില്‍ നിങ്ങള്‍ മുടക്കുന്നുവെന്ന് കരുതുക. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം എല്ലാ വര്‍ഷവും കൃത്യമായി നിങ്ങള്‍ പിന്‍വലിക്കുന്നുവെന്നും കരുതുക. അങ്ങനെയെങ്കില്‍ പത്തുവര്‍ഷങ്ങള്‍ക്കൊടുവില്‍ നിങ്ങള്‍ക്ക് തിരികെ  ലഭിക്കുക നിങ്ങള്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ മാത്രമായിരിക്കും! എന്നാല്‍ ഈ തുക വര്‍ഷാവര്‍ഷം പിന്‍വലിക്കാതെ അതേ നിരക്കില്‍ത്തന്നെ (12 ശതമാനം വാര്‍ഷിക നിരക്കില്‍) പുനര്‍നിക്ഷേപം നടത്തുകയാണെങ്കില്‍ പത്താം വര്‍ഷത്തിനൊടുവില്‍ നിങ്ങളുടെ നിക്ഷേപം മൂന്നുമടങ്ങ് വര്‍ധിച്ച് 3,11,000 രൂപയായി മാറുന്നു. ഇതേ നിക്ഷേപം 20 വര്‍ഷം  കൊണ്ട് 10 മടങ്ങിനടുത്ത് (9,65,000 രൂപ) വര്‍ധിക്കുന്നുവെന്ന് മനസ്‌സിലാക്കുമ്പോള്‍ 'കോംപൗണ്ടിങ്ങ്'എന്ന മാജിക്കിന്റെ യഥാര്‍ത്ഥശക്തി നിങ്ങള്‍ക്കുബോധ്യമാകും! ഇതിതന്നെയാവണം സാമ്പത്തികാസൂത്രണത്തിന്റെ ഒന്നാം ചുവട്. ദീര്‍ഘകാല നിക്ഷേപം കോംപൗണ്ടിങ്ങിലൂടെ വളരട്ടെ. കോംപൗണ്ടിങ്ങ് എന്ന പദം മനസ്‌സിലാക്കുമ്പോള്‍ ഇതുകൂടി മനസ്‌സിലാക്കുക. കോംപൗണ്ടിങ്ങിനു വേണ്ടിവരുന്ന കാലയളവ് എത്രകണ്ട് കുറയുന്നോ അത്രയും വേഗത്തിലായിരിക്കും നിങ്ങളുടെ മൂലധനം വളരുക!

Post your comments