Global block

bissplus@gmail.com

Global Menu

നോട്ട് നിരോധനം കിരാതം-നിഷ്ടൂരം; പീലത്തോസിനെപ്പോലെ കൈ കഴുകിയും തെറ്റ് തിരുത്തിയും

അരവിന്ദ് സുബ്രഹ്മമണ്യം, സാമ്പത്തിക വിദഗ്ധന്‍   

ഈ അടുത്തകാല ചരിത്രത്തില്‍ സാധാരണഗതിയില്‍ ഒരു രാജ്യവും സ്വീകരിച്ചിട്ടില്ലാത്ത നടപടിയായിരുന്നു നോട്ട് നിരോധനം. മറ്റു രാജ്യങ്ങള്‍ ഘട്ടം ഘട്ടമായിട്ടാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നത്. പെട്ടെന്ന് നോട്ടുകള്‍ പിന്‍വലിച്ച് പുതിയ നോട്ടുകള്‍ ഇറക്കുന്നത് നാണ്യപ്പെരുപ്പം നിയന്ത്രിക്കാതെയും, കറന്‍സി പ്രതിസന്ധി വരുമ്പോഴും, യുദ്ധമോ, രാഷ്ട്രീയ സ്ഥിരതയോ ഉണ്ടാകുമ്പോഴാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നത്.

ഏറ്റവും കിരാതമായ ആഘാതമാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള നോട്ട് നിരോധനമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നത്. തുടര്‍ച്ചയായി ഏഴു പാദവര്‍ഷങ്ങളിലായി വളര്‍ച്ചാനിരക്ക്  എട്ടുശതമാനത്തില്‍ നിന്ന് 6.8 ലേക്കു കൂപ്പു കുത്താന്‍ ഇടയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിസര്‍ക്കാരില്‍ നാലുവര്‍ഷത്തോളമായി മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ ഈ വര്‍ഷം ആരംഭം തന്നെ 'കുടുംബപരമായ' ചില കാരണങ്ങളാല്‍ വിരമിക്കുകയുണ്ടായി. 'ഓഫ് കോണ്‍സല്‍: ദി ചലഞ്ചസ് ഓഫ് ദി മോദി ജെയ്റ്റ്‌ലി ഇക്കോണമി' എന്ന പുതിയതായി പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തില്‍ നോട്ട് നിരോധനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
'നിഷ്ഠൂരമായ ഒരു മിന്നലാക്രമണത്തിലൂടെ പ്രചാരത്തിലിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനവും പിന്‍വലിച്ചു. ഇത് ആഭ്യന്തരോത്പാദന വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു. നോട്ട് നിരോധനത്തിനു തൊട്ടു മുന്‍പും വളര്‍ച്ചാ നിരക്ക് കുറയുന്ന പ്രവണതയുണ്ടായിരുന്നു. നോട്ട് നിരോധനത്തിനു മുമ്പ് മുഖ്യ സാമ്പത്തികോപദേഷ്ടാവായ അരവിന്ദ് മുബ്രഹ്മണ്യത്തോട് പ്രധാനമന്ത്രി ഒരു അഭിപ്രായവും ചോദിച്ചില്ലെന്ന് വിമര്‍ശനവുമുണ്ടായി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ തള്ളാനോ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ പുസ്തകത്തിലും ഈ മൗനം തുടരുകയാണ്.
നോട്ട് നിരോധനത്തെപോലെ സമ്പദ്‌വ്യവസ്ഥയിലെ ആഘാതം ആദ്യം ബാധിക്കുന്നത് അസംഘടിതമേഖലയിലായിരിക്കും. വളര്‍ച്ചാ നിരക്ക് കണക്കാക്കുന്ന സൂചകങ്ങളിലൊന്നും അസംഘടിതമേഖല ഉള്‍പ്പെടാത്തതിനാല്‍ ഈ വരുമാനക്കുറവ് സംഘടിതമേഘലയിലെ വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിക്കുമെന്ന്  അദ്ദേഹം അഭിപ്രായപ്പെടുന്നു.
വാഷിംഗ്ടണ്‍ ആസ്ഥാനമായ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ സീനിയര്‍ ഫെലോ ആണ് അരവിന്ദ് സുബ്രഹ്മണ്യന്‍.

Post your comments