Global block

bissplus@gmail.com

Global Menu

ഒരു ഡിസൈന്‍ വിസ്മയം

തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സഹപ്രവര്‍ത്തകരുമായി പോകുന്ന വഴിയില്‍ കൊല്ലം എത്താറായപ്പോഴാണ് ചായയും ലഘു ഭക്ഷണവും കഴിച്ച് യാത്ര തുടരാം എന്ന തോന്നല്‍ വന്നത്. അങ്ങനെ റോഡിന്റെ ഇരുവശവും ഒരു നല്ല കോഫിഷോപ്പ് തിരഞ്ഞുള്ള യാത്രയിലാണ് കൊല്ലം പള്ളിമുക്കില്‍ CAKE AND CAKES എന്ന അതിമനോഹരവും അതിനൂതനവുമായ കോഫിഷോപ്പ് ശ്രദ്ധയില്‍ പെട്ടത്. എല്ലാവരും ഒരേസ്വരത്തില്‍ ഇവിടെ കയറാം എന്ന്  പറയുകയും ചെയ്തു. കൊല്ലം നഗരത്തില്‍ ഇത്ര ആധുനികമായ ഒരു കോഫിഷോപ്പ് ഉണ്ട് എന്ന് അപ്പോഴും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അത്ര മനോഹരമായ ഇന്റീരിയറും ബേക്കറി വിഭവങ്ങളും അവിടെ ഉണ്ടായിരുന്നു. ചെറിയ ലഘു ഭക്ഷണവും കോഫിയും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അതിന്റെ ഇന്റീരിയറില്‍ പതിഞ്ഞു. തിരുവനന്തപുരത്തും എറണാകുളത്തും ഈ നിലവാരത്തിലുള്ള ചില ഇന്റീരിയര്‍ വര്‍ക്കുകള്‍ കണ്ടിട്ടുണ്ടെങ്കിലും കൊല്ലം ജില്ലയില്‍ ആദ്യമായാണ് ഒരുവര്‍ക്ക് കാണുന്നത്. വലിയ കൗതുകം തോന്നിയതിനാല്‍ കോഫി ഷോപ്പിന്റെ ഉടമയെ കണ്ട് ഇന്റീരിയര്‍ വര്‍ക്ക് ചെയ്തത് ആരാണെന്ന് അന്വേഷിച്ചു. കൊല്ലം നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ATRIUM എന്ന ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമാണ് ഇത് ചെയ്തത് എന്ന് ഉടമ പറഞ്ഞു. ഇന്റീരിയര്‍ ഡിസൈനിംഗില്‍ ഇത്ര മനോഹരമായി രൂപകല്പന ചെയ്യാന്‍ വലിയ ഗ്രൂപ്പുകള്‍ക്കെ സാധിക്കൂ എന്ന് കോഫി ഷോപ്പിന്റെ ഇന്റീരിയര്‍ കാണുമ്പോള്‍ തീര്‍ച്ചയാക്കാം. കൊല്ലത്തുള്ള ഒരു സ്ഥാപനമാണ് ഇത് ചെയ്തത്  എന്ന് ഒട്ടും സമ്മതിച്ചു കൊടുക്കാന്‍ സാധിക്കുന്നില്ല. എന്തായാലും  Atrium Design studio എന്ന ഇന്റീരിയര്‍ ഡിസൈനിംഗിലെ ഈ പ്രതിഭകളെ ഒന്നു കണ്ട് കാര്യങ്ങള്‍ ബോധ്യമാകണമെന്ന് ഞങ്ങള്‍ അപ്പോഴേ തീരുമാനിച്ചു. എറണാകുളത്തേക്ക് യാത്ര തുടരേണ്ടതിനാല്‍ മറ്റൊരു ദിവസം കൊല്ലത്ത് വരുമ്പോള്‍  Atrium office സന്ദര്‍ശിക്കാം എന്ന് മനസ്‌സില്‍ കരുതി അവരുടെ Contact number മേടിച്ചു സൂക്ഷിച്ചു.

ഒരു ആഴ്ചയ്ക്കുശേഷമാണ് പിന്നീട് കൊല്ലം സന്ദര്‍ശിക്കേണ്ട ആവശ്യം ഉണ്ടായത്. Atrium  ഓഫീസില്‍ ബന്ധപ്പെട്ട് അവരെ നേരില്‍ കാണാനുള്ള അപ്പോയിന്‍മെന്റ് ലഭിച്ചു. ഇതനുസരിച്ച്  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കൊല്ലം എസ്എന്‍. കോളേജ് ജംഗ്ഷനിലുള്ള Atrium Design studio ഓഫീസില്‍ എത്തി. അവിടെ മാനേജിംഗ് ഡയറക്ടര്‍ പീരുമുഹമ്മദ് ഭാര്യ അനീനകുഞ്ഞും ഉടനടി തീര്‍ത്തുകൊടുക്കേണ്ട ഒരു വലിയ പ്രോജക്ടിന്റെ മീറ്റിംഗില്‍ ആയിരുന്നു. എന്നാലും ബിസിനസ്‌സ് പ്‌ളസ് മാഗസിനുവേണ്ടി കുറച്ച് നിമിഷം പങ്കുവെയ്ക്കാം എന്ന് അവര്‍ സമ്മതിച്ചു. പീരുമുഹമ്മദും ഭാര്യ അനീനയും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ് Atrium Design studio. ഏഴു വര്‍ഷമായി വലിയ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു ഈ സ്ഥാപനം. എന്നിരുന്നാലും ഈ അടുത്തകാലത്തായിട്ടാണ് കൊല്ലം നഗരത്തിലെ വ്യപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം ഇന്റീരിയര്‍ ഡിസൈനിംഗിലും പുറമേയുള്ള എക്‌സ്റ്റീരിയര്‍ വര്‍ക്കുകളിലും താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയിട്ട്. കുറച്ച് സ്ഥാപനങ്ങള്‍ ഈ രീതിയില്‍ മുന്നോട്ട് വന്നപ്പോള്‍ അതിന്റെ തൊട്ട് അടുത്തിരിക്കുന്ന സ്ഥാപനങ്ങളും ഈ രീതിയില്‍ അവരുടെ ഇന്റീരിയര്‍ മെച്ചപ്പെടുത്തി സ്ഥാപനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ തുടങ്ങിയത്. ഇങ്ങനെ നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്ത് സ്ഥാപനം ആകര്‍ഷകമാക്കിയവര്‍ക്ക് നല്ല രീതിയില്‍ വ്യാപാരം വര്‍ദ്ധിച്ചതായും കാണാന്‍ കഴിയുന്നു.

രംഗപ്രവേശം

ഇലക്‌ട്രോണിക്‌സില്‍ ബിരുദം എടുത്തു എങ്കിലും ഇന്റീരിയര്‍ ഡിസൈനിംഗിലും അനുബന്ധ മേഖലയിലുമുള്ള അതിയായ താത്പര്യമാണ് പീരു മുഹമ്മദിനെ ഈ രംഗത്തേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് പ്രാവീണ്യം ലഭിച്ച അനീനയെ ഭാര്യയായി ലഭിച്ചതോടെയാണ് ഇരുവരും ചേര്‍ന്ന് ഈ രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെയാണ് Atrium Design studio എന്ന സ്ഥാപനം ആരംഭിക്കുന്നത്.

വളര്‍ച്ചയുടെ കാലം

കൊല്ലം ജില്ലയില്‍ പൊതുവെ വ്യാപാരസ്ഥാപനങ്ങളില്‍ ഇന്റീരിയല്‍ വര്‍ക്ക് അത്രമാത്രം പ്രാബല്യത്തില്‍ വരാത്ത സ്ഥലമാണ്. എന്നിരുന്നാലും പലയിടത്തായി ചില ഹോട്ടലുകളുടെയും, ഹോസ്പിറ്റലുകളുടെയും, ബേക്കറി കോഫിഷോപ്പ്, തുണിക്കടകള്‍ തുടങ്ങി കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ ഇന്റീരിയര്‍ ഡിസൈനിംഗും വര്‍ക്കുകളും ലഭിക്കുവാന്‍ തുടങ്ങി. ഇങ്ങനെ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനങ്ങളില്‍ അവരുടെ കച്ചോടവും സേവനവും വളരെ വലിയ രീതിയില്‍ മെച്ചപ്പെട്ടതായി കാണാന്‍ സാധിച്ചു. ഇതോടെ കൂടുതല്‍ കച്ചവടക്കാര്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്ത് അവരുടെ സ്ഥാപനങ്ങള്‍ റിനോവേഷന്‍ ചെയ്യാന്‍ ഞങ്ങളെ സമീപിച്ചു തുടങ്ങി. ഇപ്പോള്‍ വലിയ രീതിയിലുള്ള വര്‍ക്കുകള്‍ തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും എല്ലാം ഒരേ സമയം നടന്നു കൊണ്ടിരിക്കുന്നു.

പ്രവര്‍ത്തന ശൈലി

ഇന്റീരിയല്‍ ഡിസൈനിംഗും നിര്‍മ്മാണവും ആവശ്യമായ സൈറ്റുകള്‍ വിസിറ്റ് ചെയ്യുന്നതും, ഡിസൈന്‍ വര്‍ക്ക് പ്രാവര്‍ത്തികമാക്കുന്നതും പ്രോജക്റ്റ് മാനേജ് ചെയ്യുന്നതും ക്‌ളെയിന്റ് മീറ്റിംഗും എല്ലാം പൂര്‍ണ്ണമായും പീരുമുഹമ്മദ് കൈകാര്യം ചെയ്യുന്നു. ഓരോ സ്ഥാപനത്തിലെയും സ്‌പേസിന് അനുയോജ്യമായ ഡിസൈനുകള്‍ തയ്യാറാക്കുന്നത് അനീന കുഞ്ഞാണ്. ഡിസൈന്‍ സെക്ഷന്‍ പൂര്‍ണ്ണമായും സമയോചിതമായി ഡിസൈന്‍ പൂര്‍ത്തിയാക്കി നല്കുന്ന ചുമതല അനീനയുടെ മേല്‍നോട്ടത്തിലാണ്.

ഇന്‍ഫ്രാസ്ട്രക്ചര്‍

ഇന്റീരിയല്‍ ഡിസൈനിംഗ് രംഗത്ത് പല നൂതന പരീക്ഷണങ്ങളും നടത്തുന്നതിനാല്‍ പല രൂപകല്പ്പനകളും പ്രാവര്‍ത്തികമായി വികസിപ്പിച്ചെടുക്കാന്‍ സ്വന്തമായി ഒരു എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് ആവശ്യമാണ്. കൊല്ലം ഡീസന്റ് ജംഗ്ഷനില്‍ ഇരുപതിനു മുകളില്‍ ജോലിക്കാരെ നിര്‍ത്തി പണിയെടുപ്പിച്ചാണ് പല സൈറ്റുകളിലെയും ഇന്റീരിയറിന് ആവശ്യമായ സാധനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. അതിനാല്‍ യൂണിക്ക് ആയ പല ഇന്റീരിയര്‍ മെറ്റീരിയല്‍സും Atrium Design studio നിര്‍മ്മിച്ചു നല്കുന്ന സൈറ്റുകളില്‍ കാണാന്‍ കഴിയും

പെര്‍ഫെക്ഷന്‍

പെര്‍ഫെക്ഷന്‍ എന്ന വാക്കിന്റെ ഇന്റീരിയര്‍ രംഗത്തെ പര്യായമാണ് പീരുമുഹമ്മദ്. മണിക്കൂറുകള്‍ ആലോചിച്ച് സമയം ചിലവഴിച്ച് പല കൂടിയാലോചനകളും കഴിഞ്ഞാണ് പീരു തന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് നിര്‍മ്മാണം നടത്തുന്നത്. ഉപഭോക്താവിന്റെ ആവശ്യം മനസ്‌സിലാക്കി അതനുസരിച്ച് ഏറ്റവും മിനിമം ബഡ്ജറ്റില്‍ ഏറ്റവും ഭംഗിയായും ഈടുനില്‍ക്കുന്നതുമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് പീരു തന്റെ എല്ലാ വര്‍ക്കുകളും ചെയ്യുന്നത്. Atrium ചെയ്ത ഏതൊരു സൈറ്റില്‍ ചെന്ന് നോക്കിയാലും ഈ പെര്‍ഫക്ഷനലിസം ബോധ്യപ്പെടും.

വെല്ലുവിളികള്‍

വലിയ രീതിയിലുള്ള വെല്ലുവിളികള്‍ കൊല്ലം ജില്ലയില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ ഇന്റീരിയര്‍ വര്‍ക്ക് നേരില്‍ കണ്ട് ബോധ്യപ്പെട്ടവര്‍ മറ്റ് വര്‍ക്കുകള്‍ ഞങ്ങളെ വിശ്വാസപൂര്‍വ്വം ഏല്പിച്ചു നല്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. നോട്ടുനിരോധനം കഴിഞ്ഞ രണ്ട് വര്‍ഷമായി നിര്‍മ്മാണ മേഖലയെ പിന്നോട്ട് വലിച്ചു എങ്കിലും Atrium Design studio എന്ന ഞങ്ങളുടെ സ്ഥാപനം നല്ല രീതിയിലുള്ള വളര്‍ച്ചയാണ് കാഴ്ചവെച്ചത്.
ബിസിനസ്‌സ് പ്‌ളസ് ടീമിനായി ഇത്രയും വിവരങ്ങള്‍ പങ്കുവച്ചതിന് നന്ദിയും രേഖപ്പെടുത്തി ഞങ്ങള്‍ Atrium  ഓഫീസില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഇത്രയും വലിയ വര്‍ക്കുകള്‍ ലോകോത്തര ഡിസൈനിംഗ് മികവോടെ ഈ ദമ്പതിമാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും വിജയമാണ് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. Atrium കൂടുതല്‍ വിജയം കൈവരിക്കും എന്ന് ഇവരോടുള്ള സംഭാഷണത്തില്‍ നിന്നും നമുക്ക് ബോധ്യമാകും. നമ്മുടെ കൊച്ചു കേരളത്തിലെ കൊല്ലം എന്ന കൊച്ചു പട്ടണത്തിലും ലോകോത്തര നിലവാരത്തിലുള്ള ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടും എന്ന് വിശ്വസിച്ചു കൊണ്ട് Atrium Design studio ഉടമ പീരു മുഹമ്മദിന്റെ കോണ്ടാക്ട് നമ്പര്‍ ചുവടെ ചേര്‍ക്കുന്നു. മൊബൈല്‍: 9387111122.

ചില പ്രധാന ഇന്റീരിയര്‍ വര്‍ക്കുകള്‍
കൊല്ലം ആര്‍.പി മാളില്‍ പ്രവര്‍ത്തിക്കുന്ന ജാജീസ് ഷോറൂം, റമീസ് ഹോട്ടല്‍, നാസിക് വിമെന്‍സ് മാള്‍, Cakes and Cakes കോഫിഷോപ്പ് ബേക്കറി പള്ളിമുക്ക്, അല്‍ അയിന്‍ ഗോള്‍ഡ് ജ്വല്ലറി, കരുനാഗപ്പള്ളി, എറണാകുളത്ത് വൈറ്റ് ഫോര്‍ട്ട് ഹോട്ടലിന്റെ റെസ്‌റ്റൊറന്റ്, തിരുവനന്തപുരപത്ത് കിംഗ്‌സ് ഹോട്ടല്‍ തുടങ്ങി മുന്നൂറിലധികം പ്രോജക്ടുകള്‍ വിജയകരമായി ഇന്റീരിയര്‍ ചെയ്ത് നല്കികഴിഞ്ഞു.

Post your comments