Global block

bissplus@gmail.com

Global Menu

അസീസിയായുടെ കാരുണ്യ സ്പര്‍ശം

രാസക്കൃഷി മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്പിന് ഭീക്ഷണിയാകുന്നു. വിഷമയമായ കാര്‍ഷിക ഉല്പ്പന്നങ്ങള്‍ നാനാതരം രോഗങ്ങളിലേക്ക് സമൂഹത്തെ തള്ളിവിടുന്നു. മനുഷ്യന് ശുദ്ധവും പ്രകൃതിദത്തവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കാനാണ് അസീസിയ ശ്രമിക്കുന്നത്.

 

ജൈവ കൃഷിക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അസീസിയായുടെ അമരക്കാരനായ മനുഷ്യസ്‌നേഹി പി.എം. അബ്ദുള്‍ അസീസ് പ്രളയബാധിതര്‍ക്ക്  ആശ്വാസം ആകുന്നു. പ്രളയബാധിതരായ കര്‍ഷകര്‍ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അദ്ദേഹം നല്‍കിയത്.

പ്രകൃതിയെയും മണ്ണിനെയും സംരക്ഷിച്ച് വിഷരഹിത പച്ചക്കറികള്‍ പൗരന്മാര്‍ക്ക് ലഭ്യമാക്കുക, ജൈവക്കൃഷി പ്രോത്‌സാഹിപ്പിക്കുക എന്നതാണ് അബ്ദുള്‍ അസീസിന്റെ ലക്ഷ്യം. ശാസ്ത്രീയമായി ജൈവക്കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന കാര്യത്തിലും അദ്ദേഹം മാതൃകയാകുന്നു. ആത്യന്തികമായി പ്രകൃതിയോട് അടുത്ത് എങ്ങനെ ജീവിക്കാം എന്ന സങ്കല്പ്പത്തിന്റെ മകുടോദാഹരണമാണ് അസീസിയ. മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടെയും ചൈതന്യം നിലനിര്‍ത്തുന്ന കാര്‍ഷിക സംസ്‌ക്കാരമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്.

രാസക്കൃഷി മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്പിന് ഭീക്ഷണിയാകുന്നു. വിഷമയമായ കാര്‍ഷിക ഉല്പ്പന്നങ്ങള്‍ നാനാതരം രോഗങ്ങളിലേക്ക് സമൂഹത്തെ തള്ളിവിടുന്നു. മനുഷ്യന് ശുദ്ധവും പ്രകൃതിദത്തവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കാനാണ് അസീസിയ ശ്രമിക്കുന്നത്. ജൈവകൃഷിയിലൂടെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അബ്ദുള്‍ അസീസ് പറയുന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പ്രളയത്തില്‍ സര്‍വ്വവും തകര്‍ന്ന കര്‍ഷകര്‍ക്ക് താങ്ങായി പി.എം.അബ്ദുള്‍ അസീസും മകന്‍ സിയാദും രംഗത്തുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട് പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് ഭവന സാമഗ്രികള്‍ വാങ്ങുന്നതിന് 25000 രൂപയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. 1000 കര്‍ഷകര്‍ക്ക് ജൈവവിത്തുകളും വിതരണം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ആദ്യഘട്ടത്തില്‍ ആഗസ്റ്റ് മാസത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രളയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അസീസിയ ഭക്ഷണസാധനങ്ങള്‍ എത്തിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  5 ലക്ഷം രൂപയുടെ ധനസഹായവും അദ്ദേഹം നല്‍കി. കര്‍ഷകരെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂരിലെ ചാഴൂര്‍ പഞ്ചായത്തിലെ പഴുവിലെ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ 'ജൈവകൃഷിയുടെ പ്രസക്തി-പ്രളയത്തിന്റെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. രണ്ടായിരത്തിലധികം ആളുകള്‍ സംബന്ധിച്ച ഈ ഏകദിന സെമിനാര്‍ നാടിന് ആവേശമായി. ദുരിതാശ്വാസത്തിന് അസീസിയ ഇടപെട്ട് നടത്തുന്ന മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ സമാരംഭിക്കുന്നതിനുള്ള ചടങ്ങില്‍ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.എന്‍. രവീന്ദ്രനാഥ് ദുരിതാശ്വാസ സഹായ വിതരണവും സെമിനാര്‍ ഉദ്ഘാടനവും നടത്തി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി.എന്‍. രവീന്ദ്രനാഥ് അറിയിച്ചു. എം.എല്‍.എ ഗീതാഗോപി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസീസിയ ഓര്‍ഗാനിക്ക് വേള്‍ഡ് ചെയര്‍മാന്‍ പി.എം.അബ്ദുള്‍ അസീസ് സ്വാഗതമാശംസിച്ചു. ജൈവകൃഷി ആചാര്യന്‍ കെ.വി. ദയാല്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.പി ഇന്ദിരാദേവി, ഡോ.പി.ബി. പുഷ്പലത എന്നിവര്‍ വിഷയത്തെക്കുറിച്ച് ക്‌ളാസ്‌സുകളെടുത്തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ജൈവനടീല്‍ വസ്തുക്കളുടെയും ഭക്ഷ്യകിറ്റുകളുടെയും വിതരണം കേരള കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ജൈവക്കൃഷി ആചാര്യന്‍ കെ.വി. ദയാലിനെയും ജൈവകര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു. ഔഷധി ചെയര്‍മാന്‍ ഡോ.കെ.ആര്‍. വിശ്വംഭരന്‍ ആമുഖ പ്രഭാഷണവും മുന്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ കെ.ബി. വത്‌സലകുമാരി മുഖ്യ പ്രഭാഷണവും നടത്തി. പ്രമുഖ സിനിമാതാരം ജയരാജ്‌വാര്യര്‍ സാന്ത്വന സന്ദശം നല്‍കി സംസാരിച്ചു.

36 ഏക്കറിലെ വിസ്മയം:

ജൈവകൃഷിയില്‍ കേരളത്തില്‍ മാത്രമല്ല ഭാരതത്തിനാകെ മാതൃകയാണ് മനുഷ്യസ്‌നേഹിയായ പ്രവാസി എന്‍ജിനീയറും ബിസിനസ്‌സുകാരനുമായ പി.എം. അബ്ദുള്‍ അസീസിയയുടെ ജൈവകൃഷി. കൃഷി ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അതിനോടുള്ള താല്പര്യം അബ്ദുള്‍ അസീസിന്റെ മനസ്‌സില്‍ കാലങ്ങള്‍ക്ക് മുന്‍പേ നിലനിന്നിരുന്നു. തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ അദ്ദേഹം ബിരുദമെടുത്തു. പഠനത്തിന്‌ശേഷം ജോലി നേടി, വര്‍ഷങ്ങളോളം ഖത്തര്‍ പെട്രോളിയത്തിലും ജോലിചെയ്യുകയുണ്ടായി. മണ്ണിനോടും പ്രകൃതിയോടും കൃഷിയോടുമുള്ള താല്പര്യം അദ്ദേഹത്തിന്റെ മനസ്‌സില്‍ എക്കാലവും നിലനില്‍ക്കുന്നുണ്ടായിരുന്നു.

നാലുവര്‍ഷം മുമ്പ് തൃശ്ശൂരിലെ പഴുവില്‍ ആരംഭിച്ച അസീസിയ ഓര്‍ഗാനിക്ക് ഫാം ഇതിനകം തന്നെ ജൈവകൃഷി രംഗത്തെ ഒരു മാതൃകാ സംരംഭവും വിജ്ഞാനവ്യാപന കേന്ദ്രവുമെന്ന പ്രശസ്തി നേടിയിട്ടുണ്ട്. 36 ഏക്കര്‍ സ്ഥലത്ത് സ്വന്തമായി തന്നെ ജൈവകൃഷി ആരംഭിച്ചു. നെല്‍കൃഷി, പഴം-പച്ചക്കറി കൃഷി എന്നിവയ്ക്കു പുറമെ ഡയറിഫാം, പൗള്‍ട്രിഫാം, ഫിഷ്ഫാം, അക്വാപോണിക്‌സ് എന്നിവയുമുണ്ട്. കൂടാതെ മഴമറകൃഷി, പോളിഹൗസ് തുടങ്ങിയ ആധുനിക കൃഷിരീതികളും പരീക്ഷിക്കുന്നുണ്ട്. ഇടനിലക്കാരില്ലാതെ ഫാമില്‍ ഉല്പാദിപ്പിക്കുന്ന ജൈവവിളകളും പാലും ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്ന വിപണന ശൈലിയാണ് സ്വീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി എറണാകുളം പാടിവട്ടത്ത് പാലാരിവട്ടം-കാക്കനാട് മെയിന്റോഡില്‍ (സിവില്‍ ലൈന്‍ റോഡ്) അസീസിയ ഓര്‍ഗാനിക്ക് സൂപ്പര്‍ മാര്‍ക്കറ്റും, സ്വയം ഉല്പാദിപ്പിക്കുന്ന ജൈവഭക്ഷ്യവസ്തുക്കളെ കൊണ്ടുള്ള ഭക്ഷണമൊരുക്കി അസീസിയ ഓര്‍ഗാനിക്ക് റെസ്‌റ്റൊറന്റും പ്രവര്‍ത്തിക്കുന്നു. പാടിവട്ടത്തെ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ യോഗാ, മെഡിറ്റേഷന്‍, ജൈവക്കൃഷി പഠനത്തിനുള്ള ക്‌ളാസ്‌സുകള്‍ക്കുവേണ്ടി 300 പേരെ  ഉള്‍ക്കാള്ളാനാകുന്ന സജ്ജീകരണങ്ങളുമുണ്ട്. കൂടാതെ പൂര്‍ണ്ണമായും ഓട്ടോ മാറ്റിക്ക് ആയി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹൗസും, പച്ചക്കറികളും, പഴങ്ങളും ഉണക്കി പരിരക്ഷിക്കുന്ന ഓട്ടോമാറ്റിക്ക് ടണല്‍ ഡ്രെയറും പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ജൈവവിപ്‌ളവം

ജൈവകൃഷി രംഗത്തെ ഗവേഷണ-പഠനങ്ങള്‍ക്കുള്ള ഭാരിച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അസീസിയ തയ്യാറെടുക്കുന്നത്. 3000 പേര്‍ക്ക് താമസ സൗകര്യത്തോടെയുള്ള സെമിനാര്‍ ഹാളാണ് തൃശ്ശൂരിലെ പഴുവില്‍ ഒരുക്കിയിട്ടുള്ളത്. ക്‌ളാസ്‌സുകള്‍ക്കു  പുറമെ വര്‍ഷത്തില്‍ 365 ദിവസവും ജൈവകൃഷി പ്രായോഗികമായി തന്നെ പഠിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ജൈവകൃഷി എന്നാല്‍ ചാണകവും ജൈവവളങ്ങളും നല്‍കിയിട്ടുള്ള പഴയകാല കൃഷി എന്ന ധാരണ മാറ്റി, അത് ശാസ്ത്രീയ അടിത്തറയുള്ള കൃഷിസമ്പ്രദായമാണെന്ന് ലോകത്തെ കാണിച്ചു കൊടുക്കാനുള്ള മഹത്തായ സംരംഭമാണ് ഇവിടെ നടക്കുന്നത്. വര്‍ഷത്തിലെല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജൈവകൃഷി സംബന്ധിച്ച ഗവേഷണ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണിവിടെ. 1000 കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് അഖിലേന്ത്യാതലത്തിലുള്ള ഒരാഴ്ചത്തെ സെമിനാര്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് അസീസിയ. ശില്പശാലയില്‍ സംബന്ധിക്കുന്നവര്‍ ഫാമില്‍ തന്നെ താമസിച്ച്, പ്രായോഗികമായും താത്വികമായും ജൈവകൃഷി സംബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവിധത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ഡോ.ക്‌ളോഡ് അല്‍വാരീസ്, വന്ദന ശിവം, മേധാപട്ക്കര്‍ തുടങ്ങിയ പ്രമുഖ ജൈവപ്രകൃതി ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഈ ശില്പശാലകള്‍ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജൈവകൃഷി രംഗത്ത് ഒരു വന്‍ വിഞ്ജാന വിസ്‌ഫോടനത്തിന് അസീസിയ തുടക്കമിടുകയാണ്.

കാലങ്ങളായി നിലനില്‍ക്കുന്ന ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ് കൃഷി. പാരമ്പര്യകൃഷിരീതിയല്ല അസീസിയ ഫാമിലുള്ളത്. ജൈവകൃഷിയില്‍ ശാസ്ത്രീയ അറിവുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള രീതികളാണ് ഇതിന്റെ വിജയം. നഷ്ടങ്ങളുടെ ജൈവകൃഷി ലാഭകരമാക്കുക. ജൈവകൃഷിയിലെ ശാസ്ത്രീയതയെക്കുറിച്ചു കര്‍ഷകര്‍ക്ക് അവബോധം നല്‍കുക. ഇവയൊക്കെ ജൈവകൃഷിയെ പരിപോഷിപ്പിക്കുന്നതില്‍ സഹായകമാകുന്നുണ്ട്. ജൈവ ഉല്പ്പന്നങ്ങളും ജൈവകൃഷിയും ജൈവകര്‍ഷകരും ഈ നാടിന്റെ ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുന്നു. ജൈവ വിപ്‌ളവത്തിന്റെ പുത്തന്‍ ആശയങ്ങളിലൂടെ അസീസിയ പുതിയ തലമുറയ്ക്ക് ജൈവ സംസ്‌ക്കാരത്തിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കുകയാണ്. ആധുനികതയുടെ ആശയങ്ങളോടെ ശാസ്ത്രീയമായ അറിവുകളോടെ ജൈവകൃഷിയിലെ വിജയ സാധ്യതകളാണ് അസീസിയ ഫാം നമുക്ക് വേണ്ടി സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

Post your comments