Global block

bissplus@gmail.com

Global Menu

സുകുമാരന്‍ നായര്‍ മാന്‍ ഓഫ് ദ മാച്ച്

ശബരിമല കത്തിപ്പടരുമ്പോള്‍ Centre of Attraction എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെ. 2006 മുതല്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ പോരാട്ടം 2018 ലും വീര്യം ചോരാതെ നിലനിര്‍ത്തുകയാണ് എന്‍.എസ്.എസ്, ജനറല്‍ സെക്രട്ടറി വിശ്വാസങ്ങളും ആചാരങ്ങളും തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെ പോരാടാനുമുള്ള ദൃഢനിശ്ചയത്തിലാണ് ജി. സുകുമാരന്‍ നായരും എന്‍.എസ്.എസ്. നേതൃത്വവും. പന്തളത്ത് എന്‍.എസ്.എസ്, കൊളുത്തിയ പ്രതിഷേധവിളക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നതാണ്. കോടതിവിധി വന്നപ്പോള്‍  ആദ്യം സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും സംഘപരിവാറും. എന്നാല്‍ ജനവികാരവും സ്ത്രീ മനസ്‌സും എന്‍.എസ്.എസിന്റെ നിലപാടും കാരണം കോണ്‍ഗ്രസും ബി.ജെ.പിയും കളം മാറിചവിട്ടി. നാമജപം വന്‍ മതിലിലേക്ക് നീങ്ങുമ്പോള്‍ നേരിടാന്‍ തന്നെയാണ് എന്‍.എസ്.എസ്. തീരുമാനം

ലോക്‌സഭ ഇലക്ഷന്‍ പടിവാതിലില്‍ നില്ക്കുമ്പോള്‍ എല്‍.ഡി.എഫ്. കലം ഉടയ്ക്കുമോ എന്ന് കാണേണ്ടി ഇരിക്കുന്നു. മുഖ്യമന്ത്രിയുമായും സി.പി.എമ്മു മായും എന്‍.എസ്.എസിന് ഉണ്ടായിരുന്ന അടുപ്പം ചെങ്ങന്നൂരില്‍ ഗുണം ചെയ്തു. കോടതിവിധിയെ അനുകൂലിച്ച സിപിഐയ്ക്കും തങ്ങളുടെ ഏക ലോകസഭാസീറ്റ്(തൃശ്ശൂര്‍) നഷ്ടപ്പെടും എന്ന ഭീതി ഉണ്ട്. അടിയൊഴുക്ക് ശാന്തമായായല്‍ കുട്ടനും മുട്ടനും തമ്മിലടി തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് പതിനഞ്ചിലേറെ സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാന്‍ ഇല്ല. ഏതായാലും ചെങ്ങന്നൂരില്‍ കിട്ടിയ അനുകൂല അവസരം സി.പി.എമ്മിന്റെ ധൃതി കാരണം ഇല്ലാതാവുന്നു. ബി.ജെ.പി. യുമായും, ആര്‍.എസ്.എസു മായും വ്യക്തമായ അകലം പാലിച്ചിരുന്ന എന്‍.എസ്.എസിനെ പിണക്കിയത് സെല്‍ഫ് ഗോള്‍ ആയിട്ടാണ് നിരീക്ഷകര്‍ കാണുന്നത്. എസ്.എന്‍.ഡി.പി നേതാക്കളും ക്രിസ്റ്റിയന്‍ സഭ മേലദ്ധ്യക്ഷന്‍മാരും പല പ്രാവശ്യം മോഡിയെ പോയി സന്ദര്‍ശിച്ചിരുന്നെങ്കിലും സുകുമാരന്‍ നായര്‍ അതിന് തയ്യാറല്ലായിരുന്നു. കാരണം സി.പി.എം, നേതാക്കളുമായുള്ള അടുപ്പവും ദേവസ്വം സംവരണ വിഷത്തില്‍ സി.പി.എം, കൈകൊണ്ട നിലപാടുമായിരുന്നു. ആദ്യം സുപ്രീ് കോടതി വിധിയെ അനുകൂലിച്ച ആര്‍.എസ്.എസ്. പിന്നീട് കേരള ഘടകത്തിന്റെ ഇടപെടല്‍ കാരണമാണ് നിലപാട് മാറ്റിയത്.
ആര്‍.എസ്.എസ്. എന്തുകൊണ്ട് നിലപാട് തിരുത്തി എന്ന് മനസ്‌സിലാക്കാന്‍ ഇടതുപക്ഷ ചിന്തകര്‍ പരാജയപ്പെട്ടു. സ്വന്തം വീട്ടിലെ വിശ്വാസികളായ സ്ത്രീകളുടെ എതിര്‍പ്പാണ് ഈ നയം മാറ്റത്തിന് കാരണം. ഒരു സംഘപരിവാര്‍  നേതാവിന്റെ വാക്കുകള്‍ ഇവിടെ പ്രശക്തമാണ്- 'സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ഞങ്ങള്‍ അനുകൂലിച്ചിരുന്നെങ്കില്‍ ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനയെ പിന്തുണച്ച കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥ ഞങ്ങള്‍ക്ക് ഉണ്ടാകുമായിരുന്നു.
കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംസ്ഥാന ഖജനാവിനും, ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിയെയും ദോഷകരമായി ബാധിച്ചിരിക്കുന്നു. സുപ്രീം കോടതിവിധി നടപ്പാക്കാന്‍ പറ്റിയതുമില്ല, യുവതീപ്രവേശനം നടന്നതുമില്ല, വിശ്വാസികള്‍ എതിരാവുകയും ചെയ്തു.
മന്നം ജയന്തിദിനമായ ജനുവരി ഒന്നിന് തന്നെ വന്‍മതില്‍ നടത്താനുള്ള തീരുമാനം ഗുണം ചെയ്യുമോ എന്ന് കണ്ടറിയാം. ഏതായാലും ശബരിമല പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനൊപ്പമാണ് വിശ്വാസി സമൂഹം. മടിയില്‍ കനമില്ലാത്ത എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെയാണ് 'മാന്‍ ഓഫ് ദ മാച്ച്' 

വിശ്വാസികളെ ജാതീയമായി വേര്‍തിരിക്കാന്‍ ശ്രമം നടത്തുന്നു

ശബരിമല നിഷത്തിന്റെ പേരില്‍ ഈശ്വര വിശ്വാസികളെ ജാതീയമായി വേര്‍തിരിക്കാനുള്ള ശ്രമമാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്  ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കോടതിവിധി നടപ്പാക്കാന്‍ കഴിയാത്തതിനു കാരണം സവര്‍ണ്ണരുടെ ആധിപത്യം ആണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.
സവര്‍ണ്ണനെന്നും അവര്‍ണനെന്നും ചേരിതിരിക്കുന്ന വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതുവഴി ശബരിമല വിഷയത്തിനു പരിഹാരം കാണാമെന്നു സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നടപടിയാണിത്.
സര്‍വ്വകക്ഷിയോഗം വിളിച്ചു സര്‍ക്കാരിന്റെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവില്‍ നവോത്ഥാനത്തിന്റെ പേരില്‍ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. അതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാനപ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്ടില്‍ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്ത്രീപ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിസ്വാസത്തിന്റെയും പ്രശ്‌നമാണ്.

Post your comments