Global block

bissplus@gmail.com

Global Menu

100 രൂപയുടെ നാണയം പുറത്തിറക്കി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നാണയം പ്രകാശനം ചെയ്തത്. വാജ്‌പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ മോഡി പറഞ്ഞു.

നാണയത്തിന്റെ ഒരു വശത്ത് വാജ്‌പേയിയുടെ ചിത്രവും സമീപത്ത് അദ്ദേഹത്തിന്റെ പേര് ഹിന്ദിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിട്ടുണ്ട്. 35 ഗ്രാം ഭാരമുള്ള നാണയത്തില്‍ വാജ്‌പേയി ജനിച്ച വര്‍ഷമായ 1924ഉം അന്തരിച്ച വര്‍ഷമായ 2018ഉം നല്‍കിയിട്ടുണ്ട്. നാണയത്തിന്റ മറുവശത്ത് അശോക ചക്രവുമാണുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍ കെ അഡ്വാനി തുടങ്ങിയ ബിജെപി നേതാക്കളും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് വാജ്‌പേയ് ജനിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന അദ്ദേഹം മൂന്ന് തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.

Post your comments