Global block

bissplus@gmail.com

Global Menu

ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക്

ജിയോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക്. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ശരാശരി ഫീച്ചറുകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിച്ച്‌ വില്‍പ്പന നടത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ വിപണിയെ കീഴടക്കിയിരിക്കുന്ന ചൈനീസ് കമ്പനികളെ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കി തിരിച്ചു പിടിക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം. കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്‌ഫോണും അതോടൊപ്പം ഡാറ്റയും നല്‍കുമ്ബോള്‍ വിപണിയില്‍ വീണ്ടുമൊരു വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ ഫോണുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കുറഞ്ഞ വിലക്ക് ഫോണുകള്‍ നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ ഇന്ത്യയില്‍ ഏകദേശം 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 

Post your comments