Global block

bissplus@gmail.com

Global Menu

ബിസ്മിയുടെ റീറ്റെയില്‍ വിപ്ലവം

മാറുന്ന റീട്ടെയില്‍ രംഗം കീഴടക്കി മുന്നേറുകയാണ് അജ്മല്‍ ബിസ്മി ഗ്രൂപ്പ്. റീട്ടെയില്‍ രംഗത്തിന് പുതിയ മാനങ്ങള്‍ നല്‍കി കേരളത്തിലെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ലോകോത്തര ഷോപ്പിംഗ് അനുഭവം നല്‍കുകയാണ് ബിസ്മിയുടെ 14 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. '5 വര്‍ഷത്തിനുള്ളില്‍ 40 ഹൈപ്പര്‍ മാര്‍ക്കറ്റുകളും 3000 കോടി വിറ്റുവരവും' എന്ന വലിയ ലക്ഷ്യത്തേക്ക് ബിസ്മി ഗ്രൂപ്പിനെ എത്തിക്കുന്ന തിരക്കിലാണ് അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡറക്ടര്‍ വി.എ. അജ്മല്‍. വെല്ലുവിളികളെ അവസരമാക്കിയ സംരംഭകര്‍ക്ക് മാതൃക ആയ അജ്മലിന്റെ  വിജയ കഥ പരിശോധിക്കുകയാണ് ബിസിനസ്‌സ് പ്‌ളസ് ഇവിടെ..... 

 

സോണിയുടെ ഇന്ത്യയിലെ ഏറ്റവും പ്രീമിയം ചാനല്‍ പാര്‍ട്ട്‌നേഴ്‌സില്‍ ഒരാളാണ് ബിസ്മി. ദീര്‍ഘവീക്ഷണമുള്ള സംരംഭകനാണ് അജ്മല്‍. വിപണിയിലെ മാറ്റങ്ങള്‍ അദ്ദേഹം വേഗം മനസ്‌സിലാക്കുന്നു. മാറുന്ന വിപണിയെ മുന്നില്‍ കാണാനുള്ള അസാമാന്യ കഴിവുള്ള വ്യക്തിയാണ് അജ്മല്‍. 

Girish Kumar

Branch Manager, sony

 

'സാമൂഹിക പ്രതിബദ്ധതയുള്ള കൃഷിക്കാരന്‍'. എല്ലാവരോടും മാന്യമായ പെരുമാറ്റം. ഏവര്‍ക്കും മാതൃക ആക്കാവുന്ന ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിസ്മി അജ്മല്‍.

 

Umesh, Branch Manager, 

Carrier Aircom division

 

അജ്മല്‍ വിഷനുള്ള ബിസിനസ്‌സുകാരനാണ് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ്. ദീര്‍ഘവീക്ഷണത്തോടെയാണ് ബിസ്മി നിക്ഷേപങ്ങള്‍ നടത്തിയിരുന്നത്. 

സഞ്ജിത്ത് നായര്‍ ബ്രാഞ്ച് ഹെഡ്, സാംസംഗ് ഇന്ത്യ ലിമിറ്റഡ്

 

'Farmly എന്ന Brand' 

'ശുദ്ധമായ പാല്‍' തന്റെ മക്കള്‍ക്കും, കസ്റ്റമേഴ്‌സിനും നല്‍കണം എന്ന ആഗ്രഹം ഉള്ള ആളാണ് അജ്മല്‍. കൃഷിയോടെ ആഭിമുഖ്യം, കലര്‍പ്പില്ലാത്ത പാല്‍ എന്ന ചിന്തയാണ് 'Farmly' എന്ന സ്വന്തം Brand-ലേക്ക് നയിച്ചത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കാതെ ''Farmly milk' ' ഏവരും രണ്ട് കൈയോടെ സ്വീകരിച്ചു കഴിഞ്ഞു. സ്വന്തം ഫാമിലുള്ള 300 പശുക്കളില്‍ നിന്ന് എടുക്കുന്ന പാല്‍ ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പാക്ക് ചെയ്ത് എത്തുമ്പോള്‍ ഞൊടിയിടയ്ക്കാണ് അവ വിറ്റ് തീരുന്നത്. പാല്‍, നെയ്യ്, തൈര് എന്നിവ 100% പരിശുദ്ധമാണെന്ന് ബിസ്മി ഉറപ്പാക്കുന്നു. ശുദ്ധമായ പാല്‍ ആഗ്രഹിക്കുന്ന മലയാളിക്ക് സന്തോഷകരമായ സുപ്രഭാതം സമ്മാനിക്കുന്നു  farmlyയുടെ പാലുല്പ്പന്നങ്ങള്‍. പ്രകൃതിയെയും, ജീവനക്കാരെയും ഉപഭോക്താവിനെയും സ്‌നേഹിക്കുന്ന അജ്മല്‍ ഒരു മാതൃകയാണ്.

 

കൃഷിക്കാരന്‍ എന്‍ജിനീയര്‍ ബിസിനസുകാരന്‍

സ്വപ്നങ്ങള്‍ കാണാന്‍ യുവതലമുറയെ പ്രേരിപ്പിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന കൊച്ചിക്കാരന്‍ അജ്മലിനും ഒരു സ്വപ്നം ഉണ്ട്.

'5 വര്‍ഷം കൊണ്ട്-40 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, 2500 കോടി വിറ്റുവരവ്, 5000 പേര്‍ക്ക് തൊഴില്‍'

പി.ഡബ്‌ള്യൂ.ഡി. യില്‍ ചീഫ് എന്‍ജിനീയര്‍ ആയിരുന്ന പിതാവ് വി.എ. അബ്ദുല്‍ ഹമീദിന്റെ പാത പിന്തുടരുന്ന് പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അജ്മലിന് ചെറുപ്പം തൊട്ട് കൃഷിയോടായിരുന്നു പ്രിയം. ബിസിനസ്‌സ്‌കാരനാവുക എന്നതായിരുന്നു എന്‍ജിനീയര്‍ ആയ ഈ യുവാവിന്റെ സ്വപ്നം. വിവാഹശേഷമാണ് ഭാര്യാ പിതാവിനോടൊപ്പം ബിസിനസ്‌സ് രംഗത്ത് എത്തുന്നത്.

ആദ്യകാലഘട്ടത്തിന്റെ ഹോം അപ്‌ളയന്‍സിന്റെയും പെട്രോളിയം ഉല്പ്പന്നങ്ങളുടെയും വ്യാപാരം ആയിരുന്നു. അക്കാലത്ത് (2003-2004) ഹോം അപ്‌ളയന്‍സസിന്റെ C&F(Carrying & Forwarding) നടത്തിയിരുന്നു. എല്‍.ജി, വീഡിയോകോണ്‍ തുടങ്ങിയ കമ്പനികളുടെ ഡിസ്ട്രിബ്യൂട്ടറും ആയിരുന്നു. അപ്പോള്‍ തന്നെ retail രംഗത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞിരുന്നു.

ഒരു ദശകത്തിന്റെ അനുഭവങ്ങളും അറിവുകളുമാണ്  കേരളത്തില്‍ ആദ്യമായി 'ഹൈപ്പര്‍ മാര്‍ക്കറ്റ് എല്ലാ നഗരങ്ങളിലും' എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള അജ്മല്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്‌റ്റോറുകള്‍ നിരവധി തവണ സന്ദര്‍ശിച്ചുണ്ട്. സ്വന്തം നാടിനും നാട്ടുകാര്‍ക്കും ലോകോത്തര ഷോപ്പിങ്ങ് അനുഭവം' വളരെ അടുത്ത് എന്ന ചിന്തയാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപിക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത്.  

ബിസ്മി എന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരു എന്‍ജിനീയറുടെ കരവിരുതും(ഷോറൂം ഡിസൈന്‍), കൃഷിക്കാരന്റെ സന്‍മനസ്‌സും (വിഷരഹിത പച്ചക്കറിയും പാലും മറ്റും ഉല്പ്പന്നങ്ങളും) ബിസിനസ്‌സുകാരന്റെ ദീര്‍ഘവീക്ഷണവും (കസ്റ്റമര്‍ എന്ന ചിന്ത) ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സമഞ്ചനസമ്മേളനം നടത്തുന്നു എന്നതാണ് അജ്മല്‍ ബിസ്മി ഗ്രൂപ്പിന്റെ വിജയ രഹസ്യം

'സാധാരണ റീട്ടെയില്‍ സ്‌റ്റോറില്‍ നിന്ന് മാറി ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന കണ്‍സപ്റ്റ് കേരളത്തില്‍ വിജയകരമായി പരീക്ഷിച്ച വ്യക്തിയാണ് അജ്മല്‍' ഹോം അപ്‌ളയന്‍സ് രംഗത്തെ പ്രമുഖ ബ്രാന്‍ഡ് ആയ ഹാവല്‍സിന്റെ ബ്രാഞ്ച് മാനേജര്‍ 'രാജേഷ് ശശിധരന്റെ' വാക്കുകള്‍ തന്നെ അജ്മലിന്റെ  ദീര്‍ഘവീക്ഷണം നമ്മെ കാട്ടിത്തരുന്നു. പരമ്പരാഗത റീട്ടെയില്‍ നിന്ന് മാറി ഓരോ ചെറുപട്ടണത്തിലും 'ലോകോത്തര ഷോപ്പിങ്ങ്'എന്ന അനുഭവം നല്‍കുകയാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ്. ചെറിയ കാലയളവിനുള്ളില്‍ 14 ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി കേരളത്തിലെ നമ്പര്‍ വണ്‍ റീട്ടെയിലര്‍ എന്ന വിശേഷണം അജ്മല്‍ ബിസ്മി ഗ്രൂപ്പ് നേടിക്കഴിഞ്ഞു. അന്താരാഷ്ട്ര ബ്രാന്‍ഡ് ആയ ലുലുവിനോടും, കിഷോര്‍ ബിയാനിയുടെ ബിഗബസ്‌സാറിനോടും, ബിര്‍ളയുടെ മോറിനോടും മത്‌സരിക്കാന്‍ കൊച്ചി ആസ്ഥാനമായ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ്' പ്രാപ്തി നേടി കഴിഞ്ഞു എന്നത് അതിശയോക്തിയല്ല.

വളരെ വേഗത്തില്‍ മാറ്റത്തിന് വിധേയമാകുന്ന റീട്ടെയില്‍ രംഗത്ത് തന്റേതായ ഒരു ബിസിനസ്‌സ് മോഡല്‍ രൂപപ്പെടുത്തി വിജയിപ്പിച്ച് എന്നതാണ് അജ്മലിന്റെ നേട്ടം ഞങ്ങളുടെ അടിത്തറ ശക്തമാണ് അജ്മലിന്റെ ആത്മവിശ്വാസമുള്ള വാക്കുകള്‍തന്നെ തെളിവ്.

ഷോറൂം ഡിസൈന്‍

മറ്റു ഷോറൂമുകളില്‍ നിന്ന് വ്യത്യസ്തമായി പ്രീ എന്‍ജിനിയേര്‍ഡ് സ്റ്റീല്‍ബിള്‍ഡിംഗിലാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആവശ്യാനുസരണം 'inner space' ' ലഭിക്കുന്നു. ഷോറൂം തുടങ്ങുന്നതിന് മുന്‍പ് ഏത് സ്ഥലത്ത് എന്ത് ഡിസ്‌പേ്‌ള ചെയ്യണം എന്നത് ഇവര്‍ക്ക് സുവ്യക്തമാണ്. ഷോറൂമിന്റെ ഓരോ സ്‌ക്വയര്‍ ഫീറ്റും optimum level-v ഉപയോഗിക്കത്തക്ക വിധമാണ് ഷോറൂംഘടനയും പ്‌ളാനിംഗും. സ്വന്തം സ്ഥലത്തോ, ലീസിന് എടുത്ത സ്ഥലത്തോ സ്വന്തമായി തന്നെ സ്‌റ്റോര്‍ നിര്‍മ്മിച്ചതിനാല്‍ വാടക ഇനത്തിന് നല്ലൊരു തുക ലാഭിക്കാനാവുന്നു. പാര്‍ക്കിംഗിനും ധാരാളം സ്ഥലം ലഭിക്കുന്നു. പ്രീ ഫാബ്രിക്കേറ്റഡ് സാന്‍ഡ്‌വിച്ച് പാനല്‍സിന് ചൂട് കുറയ്ക്കുന്നു എന്ന മേന്മയും ഉണ്ട്.അജ്മലിന്റെ എന്‍ജിനീയറിംഗ് കരവിരുത് നമുക്ക് ബിസ്മിയുടെ പതിനാല് ഷോറൂമുകളിലും കാണാന്‍ കഴിയും

വിഷരഹിത പച്ചക്കറിയും പാലും

ഉപഭോക്താവിന് ഏറ്റവും മികച്ചത്, ഏറ്റവും അടുത്ത്, ഏറ്റവും നല്ല വിലയില്‍ നല്‍കുക എന്നതാണ് ബിസ്മിയുടെ പ്രത്യേകത. സുരക്ഷിത ഭക്ഷണം നല്‍കാന്‍ എല്ലാ മുന്‍കരുതലുകളും  procuringല്‍ ബിസ്മി ശ്രദ്ധിക്കുന്നു. 'safe to eat'  എന്നതാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

 

മള്‍ട്ടി നാഷണല്‍ റീട്ടെയില്‍ സ്‌റ്റോറുകളുടെ ശൃംഖല കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുന്നത്.  അതിനുള പ്രചോദനം?

മൂന്നര കോടി ജനങ്ങളുള്ള കേരളത്തിന് ഒന്നോ രണ്ടോ മാളുകള്‍ കൊണ്ട് ഒന്നുമാകില്ല. ഏതാണ്ട് 60-70 ലക്ഷം ആള്‍ക്കാര്‍  മാത്രമുള്ള ദുബായില്‍ നമ്മുടെ നാട്ടില്‍ ഉള്ളതിനെക്കാള്‍ മാളുകളും ഹൈപ്പര്‍  മാര്‍ക്കറ്റുകളും ഉണ്ട്. എല്ലാ മാളുകളിലും ധാരാളം വിസിറ്റേഴ്‌സുമുണ്ട്. ഞാന്‍ ഹൈപ്പര്‍  മാര്‍ക്കറ്റ് തുടങ്ങുമ്പോള്‍ പലരും നിരുത്‌സാഹപ്പെടുത്തി. റിസ്‌ക് കൂടുതലാണ് കോംബറ്റീഷന്‍ ഉണ്ടാകും തുടങ്ങി നിരവധി കാരണങ്ങള്‍.

എന്നാല്‍ റിസ്‌ക് എടുത്താലേ റിട്ടേണ്‍ ഉണ്ടാകൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. ഇലക്‌ട്രോണിക്‌സ് ഹോം അപ്‌ളയന്‍സ് ബിസിനസ്‌സില്‍ നിന്ന് ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസ്‌സിലേക്ക് വന്നതില്‍ 'ഞാന്‍ സന്തോഷവാനാണ്.'

കേരളത്തില്‍ പുതിയ ബിസിനസ്‌സ് തുടങ്ങാന്‍ വരുന്നവര്‍ക്കുള്ള സന്ദേശമെന്താണ്?

ഇത്രയും നാളത്തെ ബിസിനസ്‌സ് രംഗത്തെ അനുഭവം വെച്ച് ബിസിനസ്‌സ് പ്‌ളസിലൂടെ ഞാന്‍ ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം 'കേരളം ബിസിനസ്‌സിന് അനുകൂലമായ നാടാണ്.' പുറത്തുനില്ക്കുന്നവര്‍ പറയുന്നത് കേരളത്തില്‍ വ്യാപാരം നടത്താന്‍ നന്നേ ബിദ്ധിമുട്ട് എന്നാണ്. എന്നാല്‍ ഇതുവരെയും അത്തരത്തിലുള്ള ഒരു വിഷമവും എനിക്ക് ഉണ്ടായിട്ടില്ല. എന്റെ എല്ലാ സ്ഥാപനങ്ങളിലെയും കയറ്റിറക്ക് തൊഴിലാളികള്‍ വളരെ മാന്യതയോടെയാണ് പെരുമാറുന്നത്. അവരെകൊണ്ട് ഇതുവരെയും നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലാളികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് നവ സംരംഭകരോട് എനിക്ക് പറയാനുള്ളത് ഇവിടെ ബിസിനസ്‌സ് നടത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല, ധൈര്യമായി നിക്ഷേപം നടത്തിക്കോളൂ എന്നതാണ്.

ബിസിനസ്‌സിന്റെ തുടക്കം?

ചെറുപ്പം മുതല്‍ ബിസിനസ്‌സ്‌കാരന്‍ ആകണമെന്നായിരുന്നു എന്റെ മോഹം. ബിസിനസ്‌സ് എനിക്ക് പാഷനായിരുന്നു. പി.ഡബ്‌ള്യു.ഡി. യില്‍  ചീഫ് എന്‍ജിനീയറായിരുന്നു വാപ്പ. വാപ്പയുടെ കുടുംബത്തില്‍ എല്ലാര്‍ക്കും പഠിച്ചതിനുശേഷം ഒരു സര്‍ക്കാര്‍ ജോലി വാങ്ങുകയായിരുന്നു അവരുടെ ആഗ്രഹം. എന്നാല്‍ നേരെ തിരിച്ചായിരുന്നു ഉമ്മയുടെ കുടുംബം. ുമ്മയുടെ കുടുംബത്തിന്റെ പശ്ചാത്തലം ബിസിനസ്‌സാണ്.

1995-ല്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി.  ഭാര്യാപിതാവിനോട് ചേര്‍ന്നാണ് ബിസിനസ്‌സ് തുടങ്ങുന്നത്. അതിന്‌ശേഷം എല്‍.ജി. ഇലക്‌ട്രോണിക്‌സിന്റെ ഡിസ്ട്രിബ്യൂഷന്‍ വ്യാപാരം തുടങ്ങി. അങ്ങനെയിരിക്കെയാണ് റീട്ടെയില്‍ രംഗത്തേക്ക് കടക്കുന്നത്. ആദ്യത്തെ ഷോറൂം കൊച്ചിയിലെ കലൂരിലും, രണ്ടാമത്തേത് പെരുമ്പാവൂരിലുമാണ് തുടങ്ങിയത്.

ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്തേക്ക്?

ഇലക്‌ട്രോണിക്‌സ് ഹോം അപ്‌ളയന്‍സ് ബിസിനസ്‌സ് സാധാരണ ഗതിയില്‍ സീസണല്‍ ബിസിനസ്‌സാണ്. സീസണ്‍ സമയത്ത് ധാരാളം കസ്റ്റമേഴ്‌സ് വരുകയും പിന്നീട് സ്വിച്ച് ഇട്ടതുപോലെ വേഗം നില്‍ക്കുകയും ചെയ്യും പിന്നീട് അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടി വരും. ഇതാണ് ഹൈപ്പറിലേക്ക് തിരിയാന്‍ ഒരു കാരണം. 

ഫുഡ് റീട്ടെയിലിന്റെ ആദ്യഷോപ്പ് തുടങ്ങുന്നത് ആലപ്പുഴയിലാണ്. താഴത്തെ നിലയില്‍ ഫുഡ് റീട്ടെയിലും, മുകളിലത്തെ നിലയില്‍ ഇലക്‌ട്രോണിക്‌സ് ഷോറൂവുമായിട്ടാണ് ഞങ്ങള്‍ സെറ്റ് ചെയ്യുന്നത്. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും അധികം ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്ളത് ബിസ്മിക്കാണ്. നിലവില്‍ 14 സ്‌റ്റോറുകള്‍ ഉണ്ട്. സിറ്റിയെയും, സിറ്റിവിട്ടുള്ള സ്ഥലങ്ങളെയും ഞങ്ങള്‍ ഒരേ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ധാരാളം സ്റ്റാഫിന്റെ അവശ്യകത ഉണ്ടാകുമല്ലോ? 

അതെ, നിലവില്‍ ഞങ്ങള്‍ക്ക് ആയിരത്തി എണ്ണൂറോളം ജീവനക്കാര്‍ ഉണ്ട്. ബിസ്മി ഗ്രൂപ്പിന് ക്‌ളിയര്‍ കട്ട് എച്ച്.ആര്‍  പോളിസി ഉണ്ട്. എല്ലാ Labour നിയമങ്ങളും പാലിച്ചാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. PF, Gravity, Holidsay തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നയമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റ് രണ്ട് ഷിഫ്റ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരില്‍ നല്ലൊരു ശതമാനം സ്ത്രീകളാണ്. ഓരോ സ്ഥലത്തുമുള്ള സ്‌റ്റോറിന്റെ അടുത്ത് താമസിക്കുന്നവര്‍ക്കാണ് ഞങ്ങള്‍ തൊഴില്‍ ലഭ്യമാക്കുന്നത്. ജീവനക്കാര്‍ അതാത് സ്ഥലത്തുള്ളവര്‍ ആയത് കാരണം ഞങ്ങള്‍ക്ക് അവരില്‍ നിന്ന് പല അറിവുകളും കിട്ടാറുണ്ട്. എന്താണ് ഓരോ സ്ഥലത്തേയും കസ്റ്റമേഴ്‌സിന് ആവശ്യമുള്ളത് എന്ന് മനസ്‌സിലാക്കി സ്‌റ്റോക്ക് ചെയ്യാന്‍ സാധിക്കും. ജീവനക്കാര്‍ തദ്ദേശീയര്‍ ആയതിനാല്‍ കസ്റ്റമേഴ്‌സുമായി നല്ല അടുപ്പം ഉണ്ടാവും. ജീവനക്കാര്‍ക്ക് ജോലിക്ക് പോയിവരാനും സൗകര്യപ്രദമാണ്.

സി.എസ്.ആര്‍. പ്രവര്‍ത്തനങ്ങള്‍

സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനമാണ് ബിസ്മിഗ്രൂപ്പ് നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. 'പാഠം-1 ഒരു കൈ സഹായം' എന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായ് പദ്ധതി വന്‍ വിജയകരമായിരുന്നു. അനാഥാലയങ്ങള്‍ക്കും, നിരാലംഭര്‍ക്കും ആവശ്യം അനുസരിച്ച് ഞങ്ങളുടെ സ്‌റ്റോറില്‍ നിന്ന് സഹായം എത്തിക്കാറുണ്ട്.  പ്രളയകാലത്ത് പ്രളയബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞങ്ങളുടെ ടീം മുന്നിലുണ്ടായിരുന്നു. കേരളത്തിലുണ്ടായ മഹാപ്രളയസമയത്ത് കാക്കനാട്ടെ ഹോളിേ്രക്രാം കോണ്‍വെന്റ് സ്‌കൂളില്‍ നടത്തിയ ദുരിതാശ്വാസകര്‍ക്ക് ബിസ്മിഗ്രൂപ്പ് നേതൃത്വം നല്കി. പത്തുദിവസം 800 പേര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കികൊടുക്കാന്‍ കന്യാസ്ത്രീകളും നാട്ടുകാരും ഒപ്പം ഞങ്ങളും ഉണ്ടായിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇത്രയും ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.

കൃഷിയോടുള്ള താല്പര്യം?

എനിക്ക് ഏറ്റവും താല്പര്യമുള്ള മേഖലയാണ് കൃഷി. വിഷരഹിത പച്ചക്കറി കസ്റ്റമേഴ്‌സിന് എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. അതിന്റെ ഭാഗമായി തന്നെയാണ് ഞങ്ങളുടെ സ്വന്തം ഫാമില്‍ ഉല്പാദിപ്പിക്കുന്ന പാലും പാലുല്‍പ്പന്നങ്ങളും. 'ഫാര്‍മിലി മില്‍ക്ക് പ്രോഡക്ട്' എന്ന ബ്രാന്‍ഡിലാണ് ഈ ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഞങ്ങളുടെ ഫാമില്‍ ഏതാണ്ട് 300 ലേറെ പശുക്കള്‍ ഉണ്ട്. ശുദ്ധമായ പാല് ആയതിനാല്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.

പ്രളയം ബിസിനസ്‌സിനെ ബാധിച്ചിട്ടുണ്ടോ?

പ്രളയം ബിസിനസ്‌സിനെ നന്നായി ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനം മുതല്‍ ഇങ്ങോട്ട് വ്യാപാര രംഗത്തിന് ഒന്നിനു പുറകേ ഒന്നായി തിരിച്ചടികളാണ്. നോട്ട് നിരോധനശേഷം ജി.എസ്.ടി വന്നു. അതുമായി പൊരുത്തപ്പെട്ട് വന്നപ്പോള്‍ പ്രളയമായി. പ്രളയം കാരണം വ്യാപാരത്തിന് 30% ഇടിവുണ്ടായി. ഏതാണ്ട് 5 കോടിയോളം രൂപയുടെ നഷ്ടം ബിസ്മി ഗ്രൂപ്പിന് ഉണ്ടായി.

യാത്രകള്‍?

ബിസിനസ്‌സിന്റെ ഭാഗമായി നിരവധി ലോകരാഷ്ട്രങ്ങള്‍ കാണാനുള്ള ഭാഗ്യമുണ്ടായി. ഈ യാത്രകള്‍ ധാരാളം അനുഭവങ്ങളും, അറിവുകളും സമ്മാനിച്ചിട്ടുണ്ട്. യാത്ര ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ദുബായ് തന്നെ. കാരണം ധാരാളം മലയാളികള്‍ അവിടെ ഉള്ളതുകൊണ്ടായിരിക്കും. ചായ എനിക്ക് ഏറെ ഇഷ്ടമാണ്. ഏറ്റവും നല്ല ചായ കിട്ടുന്ന രാജ്യവും ദുബായ് ആണെന്ന് ഞാന്‍ പറയും. ന്യൂസിലന്‍ഡും വളരെ മനോഹരമായ രാജ്യമാണ്. 

 

കുടുംബം?

യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് ഞാന്‍. എത്ര തിരക്കുണ്ടായാലും കുടുംബത്തോട് സമയം ചിലവഴിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഭാര്യ ഷബാനി അജ്മല്‍. ബിസിനസ്‌സില്‍ ഭാര്യ എന്നെ ഏറെ സഹായിക്കാറുണ്ട്. വീട്ടമ്മമാരുടെ മനസ്‌സ് എന്താണെന്ന് അറിയാവുന്ന ഷബാനി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കേണ്ട ഉല്പ്പന്നങ്ങളെക്കുറിച്ച് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. വിദ്യാര്‍ത്ഥികളായ ആഷിക അജ്മല്‍, മുഹമ്മദ് യൂസഫ് അജ്മല്‍ എന്നിവരാണ് മക്കള്‍.

 

പുതിയ പ്രോജക്ടുകള്‍?

തലസ്ഥാന നഗരമായ തിരുവനന്തപുരം ഉള്‍പ്പെടെ നാല്പത് സ്‌റ്റോറുകള്‍ സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതില്‍ 95% ഹൈപ്പര്‍ മാര്‍ക്കറ്റ് ഫോര്‍മാറ്റിലായിരിക്കും. 2500 കോടി വിറ്റ് വരവാണ് ലക്ഷ്യം. അപ്പോള്‍ ഏതാണ്ട് 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും

ജീവനക്കാരുടെ കഠിനാധ്വാനമാണ് ബിസ്മിയുടെ വിജയരഹസ്യം. ഞങ്ങള്‍ ഹ്യൂമന്‍ റിസോഴ്‌സിലാണ് (ഒഝ -ല്‍) ആണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. നല്ല ഉല്പ്പന്നം കുറഞ്ഞവിലയില്‍ വൃത്തിയായി കസ്റ്റമേഴ്‌സില്‍ എത്തിക്കുന്നതിലാണ്  ബിസ്മിയുടെ ശ്രദ്ധ. 'സംതൃപ്തരായ ഉപഭോക്താക്കളുടെ മൗത്ത് പബ്‌ളിസിറ്റിയാണ്' ഞങ്ങളുടെ ഏറ്റവും വലിയ പരസ്യം അജമ്ല്‍ പറഞ്ഞു നിര്‍ത്തി.

അഭിമുഖം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കാണാന്‍, നടപ്പാക്കാന്‍ ശ്രമിക്കുന്ന പോസിറ്റീവ് വ്യക്തിയുടെ ഊര്‍ജ്ജ കിരണങ്ങള്‍ ഞങ്ങള്‍ക്കും ലഭിച്ചു. 

റീട്ടെയില്‍ രംഗത്ത് ഇത്രയധികം തൊഴില്‍ നല്കുന്ന സ്ഥാപനം വേറെ ഇല്ല എന്ന സത്യവും ഞങ്ങള്‍ക്ക് ബോദ്ധ്യപ്പെട്ടു. 

ബിസ്മിയുടെ സ്വന്തം ഫാര്‍മിലി പാലില്‍ ഉണ്ടാക്കിയ മനോഹരമായ ചായ കുടിച്ചു പിരിയുമ്പോള്‍ ആ ലാളിത്യം മറക്കാന്‍ പറ്റുന്നില്ല.

 

എല്ലാ കാര്യത്തിലും  വ്യത്യസ്ത സമീപനം

ഷോറൂം ഡിസൈനില്‍ പുലര്‍ത്തുന്ന വ്യത്യസ്ത എല്ലാ കാര്യത്തിലും ബിസ്മിയില്‍ കാണാനാവും. ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് സോളാര്‍ എനര്‍ജിയുടെ സാധ്യത ഉപയോഗപ്പെടുത്തുന്നു. പച്ചക്കറികളില്‍  വിഷാംശങ്ങള്‍ കളയാന്‍ പ്രത്യേക വാഷിംഗ് സംവിധാനം ബിസ്മി വെണ്ടര്‍മാരോട് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കൃത്യമായ ട്രെയിനിംഗ് സമയാസമയങ്ങളില്‍ ബിസ്മി മാനേജ്‌മെന്റ് നല്‍കുന്നു. ജീവനക്കാരില്‍ 40% വും വനിതകള്‍ എന്ന പ്രത്യേകതയും ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന് ഉണ്ട്.

ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആഴദഷപ അശധദററയപസഴ കുടുംബാംഗങ്ങളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ആണ്. എല്ലാ കാര്യത്തിലും  'ഉയബബഫഴഫഷര്‍ റര്‍സഴഫ എന്ന് ബിസ്മിയെ വിളിക്കാം

മികച്ച അടിസ്ഥാന സൗകര്യം

ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വന്‍ശ്രേണിയുള്ള ഒരു  കോര്‍പ്പറേറ്റിന് തുല്യമായ അടിസ്ഥാന സൗകര്യമാണ് അജ്മല്‍ ബിസ്മി ഗ്രൂപ്പ് ഒരുക്കിയിട്ടുള്ളത്. സെന്‍ട്രലൈസ്ഡ് വെയര്‍ഹൗസ് ഭാവി വികസനത്തെകൂടി മുന്നില്‍ കണ്ടിട്ടുള്ളതാണ്. ലോകോത്തര ഇന്റഗ്രേറ്റഡ് റീട്ടെയില്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് ബിസ്മിക്കുള്ളത്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, വെണ്ടര്‍ മാനേജ്‌മെന്റ്, ഫിനാന്‍സ് എന്നിവയിലെല്ലാം സപ്പോര്‍ട്ട് ചെയ്യുന്ന ബാക്കന്റ് സിസ്റ്റവും ബിസ്മിക്കുണ്ട്. 

ഈ യുവതലമുറയെ പ്രതിനിധിയോടെ ഈ യാത്ര തുടരുക തന്നെ ചെയ്യും. റീട്ടെയില്‍ രംഗത്തെ മാറ്റങ്ങള്‍ സസൂക്ഷമം നിരീക്ഷിക്കുന്ന അജ്മലിന് വിഷനും മിനും ഉണ്ട. ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓണ്‍ലൈന്‍ സാധ്യതകളെക്കുറിച്ച്  മുന്‍കൂട്ടി പഠിക്കുകയാണ് ഈ എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി. ഈ റീട്ടെയില്‍ രാജാവിന് ശുഭചിന്തകള്‍, പോസിറ്റീവ് ആറ്റിറ്റിയൂട് മാത്രം. നോട്ട് നിരോധനമോ, ജി.എസ്.ടി യോ റീട്ടെയില്‍ രംഗത്തെ പ്രശ്‌നങ്ങളോ കണ്ട് തളരാതെ തന്റെ അടുത്ത സ്‌റ്റോറിന്റെ ഉദ്ഘാടനത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്.

ഷോറൂമിന്റെ എണ്ണം, ഷോറൂമിന്റെ വിസ്തീര്‍ണ്ണം, ജീവനക്കാരുടെ എണ്ണം, 'per squarefeet return എല്ലാത്തിലും ബിസ്മി വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ലുലു ഗ്രൂപ്പിനെ മാറ്റി നിറുത്തിയാല്‍ നമുക്ക് നിസംശയം പറയാം കേരളത്തിന്റെ നമ്പര്‍ 1 റീട്ടെയിലര്‍ Bismi Hyper Market' ആണ്. അതെ റീട്ടെയില്‍ രംഗം വഴിമാറുന്നു അജ്മലിനായി......

Post your comments