Global block

bissplus@gmail.com

Global Menu

വെള്ളിയാഴ്ച മുതല്‍ അഞ്ചുദിവസം ബാങ്കില്ല

മും​ബൈ: ഈ ​മാ​സം 21 മു​ത​ല്‍ അ​ഞ്ചു ദി​വ​സം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കാ​ന്‍ സാ​ധ്യ​ത. അ​വ​ധി ദി​വ​സ​ങ്ങ​ളും തൊ​ഴി​ലാ​ളി സ​മ​ര​വും ഒ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് കൂ​ട്ട അ​വ​ധി​ക്കു വ​ഴി​തെ​ളി​ഞ്ഞ​ത്.

ഡി​സം​ബ​ര്‍ 21-(വെ​ള്ളി) ന് ​രാ​ജ്യ​മൊ​ട്ടാകെ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ര​ണ്ടു തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 10 ല​ക്ഷം ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. 22 നാ​ലാം ശ​നി​യാ​യ​തി​നാ​ല്‍ ബാ​ങ്കു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല. 23 ഞാ​യ​റാഴ്ചയാണ്. 25 ക്രി​സ്മ​സ് ദി​ന​മാ​യ​തി​നാ​ല്‍ ബാ​ങ്കു​ക​ള്‍ അ​വ​ധി​യാ​ണ്. 26-(ബു​ധ​ന്‍) നും ​തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ 24 (തി​ങ്ക​ള്‍) മാ​ത്ര​മാ​ണ് പ്ര​വൃ​ത്തി​ദി​ന​മാ​യി വ​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന സംബന്ധമായാണ് ആ​ദ്യ പ​ണി​മു​ട​ക്ക്. ര​ണ്ടാം പ​ണി​മു​ട​ക്കാ​ക​ട്ടെ, ബറോഡ, ദേ​ന, വി​ജ​യ ബാ​ങ്കു​ക​ള്‍ ല​യി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തിരെ​യും. ഈ ​വ​ര്‍​ഷം സെപ്തം ബ​റി​ലാ​ണ് കേ​ന്ദ്രം ബാ​ങ്ക് ല​യ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

Post your comments