Global block

bissplus@gmail.com

Global Menu

യൂബര്‍-ഒല ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ്ജ് ഉറപ്പാക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു.

ലേബര്‍ കമ്മിഷണര്‍ എ.അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ഒരുമാസത്തിനകം പദ്ധതി തയാറാക്കുമെന്ന് കമ്ബനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു.

കമ്ബനികള്‍ ഈടാക്കുന്ന അമിത കമ്മിഷന്‍ ഒഴിവാക്കുക,സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക,സര്‍ക്കാര്‍ നിശ്ചയിച്ച ടാക്സി ചാര്‍ജ്ജ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കിയത്.

Post your comments