Global block

bissplus@gmail.com

Global Menu

പഴയ എടിഎം കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപപോക്താക്കളോടു   പഴയ ഡെബിറ്റ് / എടിഎം / ക്രെഡിറ്റ് കാര്‍ഡുകള്‍ 2018 ഡിസംബര്‍ 31 നകം പുതുക്കാന്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് (മാഗ്‌സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍) കാര്‍ഡുകളാണ് ബാങ്ക് ബ്ലോക്ക് ചെയ്യുന്നത്. പുതിയ കാര്‍ഡുകള്‍ ആര്‍ബിഐ അംഗീകൃത ഇവിഎം ചിപ്പ് ഡെബിറ്റ് കാര്‍ഡുകളായിരിക്കും. ഇ.വിഎം ചിപ്പ് കാര്‍ഡിലേയ്ക്ക് മാറ്റിയില്ലെങ്കില്‍ നിങ്ങളുടെ എ.ടി.എം കാര്‍ഡും ബ്ലോക്കാക്കിയിട്ടുണ്ടാകും.

 

സൗജന്യ ഇവിഎം ചിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ട കാര്‍ഡുകള്‍ പിന്നീട് തിരികെ ലഭിക്കില്ലെന്ന് ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് മാഗ്സ്ട്രീപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം സൗജന്യ ഇവിഎം ചിപ്പ് കാ‍ര്‍ഡുകള്‍ നല്‍കും.ഇഎംവി ചിപ്പ് കാര്‍ഡിനായി ഇന്റര്‍നെറ്റ് ബാങ്കിം​ഗിലൂടെയോ അല്ലെങ്കില്‍ അക്കൗണ്ടുള്ള സ്വന്തം ബ്രാഞ്ചില്‍ നിന്നോ ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.

Post your comments