Global block

bissplus@gmail.com

Global Menu

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സാമ്ബത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു

അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ച ഒഴിവില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ സാമ്ബത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ അസോസിയേറ്റ് പ്രൊഫസറും സെന്‍റര്‍ ഫോര്‍ അനലറ്റികില്‍ ഫിനാന്‍സ് ഏക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. കഴിഞ്ഞ ജൂണില്‍ അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചൊഴിഞ്ഞ ശേഷം സാമ്ബത്തിക ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

Post your comments