Global block

bissplus@gmail.com

Global Menu

ദൈവത്തിന്റെ നാടിനെ സ്‌നേഹിച്ചവര്‍

'ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും

ഏതു യന്ത്രവല്ക്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്‌സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരികൊന്നപ്പൂവും'

എന്ന കവി വാക്യം മനസ്‌സില്‍ കുറിച്ചിട്ട് ഏത് ദേശത്ത് എത്തിയിട്ടും എത്ര ഉന്നതിയില്‍ വളര്‍ന്നിട്ടും സ്വന്തം നാടിനോടും, നാട്ടാരോടും സ്‌നേഹം മറക്കാത്ത നല്ല മനസ്‌സുകള്‍ ആണ് കേരളത്തിന്റെ ഭാഗ്യം. മലയാളികളുടെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. മലയാളി എത്തപ്പെടാത്ത മേഖലയില്ല, കാല് വയ്ക്കാത്ത ഒരു ചൊവ്വഗ്രഹവും കാണില്ല. മലയാളിക്ക് സ്വന്തം നാടിനോട് പ്രത്യേകം സ്‌നേഹം ഉണ്ടെങ്കിലും ഇവിടെ പണം മുടക്കാനോ മറ്റുള്ളവരെക്കൊണ്ട് നിക്ഷേപം നടത്താനോ ഭയമായിരുന്നു. കാലം മാറി കഥ മാറി, മലയാളികള്‍ ഉന്നത സ്ഥാനം വഹിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഓരോന്നായി ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു.
 ഇവരുടെ കേരളത്തോടുള്ള സ്‌നേഹമാണ് കേരള :ട യുടെ അടിസ്ഥാനശിലകള്‍. ഈ നന്മകള്‍ തുടരട്ടെ.... 

ജാവേദ് കെ. ഹസ്‌സന്‍
IBM  മുന്‍ ഉദ്യോഗസ്ഥനും ടെക്‌നോക്രാറ്റുമായ ജാവേദ് ഹസന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യകാല കമ്പനികളിലൊന്നായ NESTന്റെ(ഇപ്പോള്‍ Quest) സ്ഥാപകന്‍. രാജ്യത്തോടും സംസ്ഥാനത്തോടുമുള്ള സ്‌നേഹമാണ് അദ്ദേഹത്തെ കേരളത്തിലെത്തിച്ചത്.

ജി.എ. മേനോന്‍
ബിസിനസ് ഹൗസായ ചന്ദാരിയ ഗ്രൂപ്പിന്റെ നേതൃത്വ നിരയില്‍ പ്രവര്‍ത്തി ചെയ്യവെ സ്വന്തം നാട്ടില്‍ ഒരു നല്ല നിക്ഷേപം വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഇന്ന് കേരളത്തിലെ ഏറ്റവും പ്രമുഖ IT  കമ്പനികളായ UST global  ഉം  Toonz animation-  ഉം സ്ഥാപിച്ചത്. 

വി.കെ. മാത്യൂസ്
എമെറിസ്റ്റ് മുന്‍ ഉദ്യോഗസ്ഥനായ വി.കെ. മാത്യൂസും നിക്ഷേപം നടത്താന്‍ തെരഞ്ഞെടുത്തത് സ്വന്തം നാട്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ആദ്യകാല കമ്പനികളില്‍ ഒന്നായ IBS  ഇന്ന് ലോകത്തിലെ പ്രമുഖ ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ ദാതാക്കളാണ്.

ക്രിസ് ഗോപാലകൃഷ്ണന്‍/ഷിബുലാല്‍
ഇന്‍ഫോസിസ് സ്ഥാപകരില്‍ മലയാളി സാന്നിധ്യങ്ങളായ ക്രിസ് ഗോപാലകൃഷ്ണനും, ഷിബുലാലും കേരള IT വികസനത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ വ്യക്തികളാണ്. ഇന്‍ഫോസിസ് ഉള്‍പ്പെടെ നിരവധി കമ്പനികളെ കേരളത്തില്‍ IT പാര്‍ക്കില്‍ എത്തിക്കുന്നതില്‍ ഇവരുടെ സംഭാവനകള്‍ ഉണ്ട്. കൂടാതെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംസ്‌ക്കാരം വളര്‍ത്തുന്നതിന് ഇവര്‍ നല്‍കിയ പ്രചോദനം ചെറുതല്ല.

ടോണി തോമസ്
നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും CIO -യുമായ ടോണി തോമസിന്റെ കേരളത്തോടുമുള്ള സ്‌നേഹമാണ് നിസാന്റെ വന്‍ നിക്ഷേപം കേരളത്തില്‍ എത്താന്‍ കാരണം.

അജയ് പ്രസാദ്
ടോറസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ അജയ് പ്രസാദിന്റെ അനന്തഃപുരിയോടുള്ള സ്‌നേഹം പ്രശസ്തമാണ്. ഈ സ്‌നേഹമാണ് 1500 കോടി നിക്ഷേപം കേരളത്തില്‍ എത്തിച്ചത്.

Post your comments